Sunday, 20 November 2011

മത്താപ്പ് മത്തായി

നമ്മുടെ നാടിന്‍റെ പ്രിയങ്കരനായ, നമ്മുടെ നാടിന്‍റെ കണ്ണിലുണ്ണിയായ, മത്താപ്പ് മത്തായിക്ക് ഇന്ന് വൈകീട്ട് പഞ്ചായത്ത് ഓഫീസു പരിസരത്ത് വെച്ചു ഗംഭീര പൌര സ്വീകരണം നല്‍കുന്നു, പ്രിയമുള്ള നാട്ടുകാരെ സ്വന്തം ജീവനെ തൃനവല്കരിച്ചു വളരെ സാഹസികമായി മറ്റൊരു വിലപെട്ട  ജീവന്‍ രക്ഷിച്ച മത്താപ്പ് മത്തായി  നമ്മുടെ നാടിന്‍റെ സ്വകാര്യ അഹങ്കാരമാണ്  തീര്‍ച്ചയായും ഈ ധീരത നമ്മുടെ   അനുമോദനം അര്‍ഹിക്കുന്നു, ഇന്ന് വൈകിട്ട് നടക്കുന്ന സ്വീകരണ പരിപാടിയില്‍ ഇന്നാട്ടിലെ മുഴുവന്‍ മനുഷ്യ സ്നേഹികളും പങ്കെടുക്കണമെന്ന് അഭ്യര്‍ത്തിക്കുന്നു അപേക്ഷിക്കുന്നു. നമ്മുടെ പ്രിയപ്പെട്ട മത്താപ് മത്തായിക്ക് അനുമോദനം നേരാന്‍ നിങ്ങളെയും നിങ്ങളെയും  സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു. മൈക്ക് അനൌന്‍സ്മെന്റ് ഞങ്ങളുടെ അങ്ങാടി ശബ്ധമുഗരിതമാകി കടന്നു പോയി. കഴിഞ്ഞ മാസം പഞ്ചായത്ത്  സ്കൂള്‍ കിണറില്‍ വീണ സ്കൂള്‍ കുട്ടിയെ മത്തായി ആണ് രക്ഷിച്ചത്‌. പതിനാറടി താഴ്ച കിണറിനു, മൂന്നാളിനു വെള്ളം കാണും, എട്ടാം ക്ലാസ്സിലെ കുട്ടി കളിക്കാന്‍ വിട്ട സമയത്ത് കിണറ്റില്‍ വീണ ക്രികറ്റ് ബോള്‍ എടുക്കാന്‍ ശ്രമിച്ചപ്പോലാണ് കാലു വഴുതി കിണറ്റില്‍ വീണത്‌.വീണ ഉടനെ ഒന്ന് മുങ്ങി പിന്നെ പൊന്തി നീന്താന്‍ അറിയില്ല, മുങ്ങി താവാന്‍ തുടങ്ങിയപ്പോള്‍ കുട്ടികള്‍ ബഹളം വെച്ചു ഒരുപാട് പേര്‍ ഓടി വന്നു വന്നവരൊക്കെ കിണറിനു ചുറ്റും നിന്നു കാഴ്ച കണ്ടു ചിലര്‍ അത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചു, അപ്പോളാണ്  നമ്മടെ മത്തായി അത് വഴി വരുന്നത്, ഞാനും കാണട്ടെ എന്ന് പറഞ്ഞു ഒരുത്തനെ വലിച്ചു മാറ്റി മത്തായി കിണറിനു അടുത്ത് നിന്നു, മൊബൈല്‍ എടുത്തു ഒന്ന് രണ്ടു ഫോട്ടോ എടുത്തു, 
                                                 "ആരെങ്കിലും ആ കുട്ടിയെ രക്ഷിക്കൂ" , "നീന്താന്‍ അറിയുന്ന ആരങ്കിലും ആ കുട്ടിയെ രക്ഷിക്കൂ" സ്കൂള്‍ ഹെഡ് മാസ്ടര്‍ ഇടക്ക് ഒച്ച വെക്കുന്നു, ആര്‍ക്കും കുട്ടിയെ രക്ഷിക്കാന്‍ വലിയ താല്പര്യം ഇല്ല മൊബൈലില്‍ ഫോട്ടോയും , വീഡിയോയും എടുക്കുന്ന തിരക്കിലായിരുന്നു ചിലരെല്ലാം. മറ്റു ചിലര്‍ കിട്ടിയ വാര്‍ത്ത ലോക്കല്‍ ചാനലില്‍ വിളിച്ചു പറഞ്ഞു വാര്‍ത്ത കൊടുക്കാനുള്ള ശ്രമത്തിലും. അതിനിടയില്‍ ആണ് മത്താപ്പ് മത്തായി തീരെ പ്രതീക്ഷിക്കാതെ കിണറ്റിലേക്ക് എടുത്തു ചാടുന്നത് , ചാടിയ ഉടനെ മത്തായി ഒന്ന് മുങ്ങി പൊന്തിയ മത്തായീനെ  കുട്ടി വട്ടം കേറി പിടിച്ചു , മത്തായീം  കുട്ടിയും ഒരുമിച്ചു മുങ്ങി പൊന്തുന്നതാണ് പിന്നെ നാട്ടുകാര്‍ കാണുന്നത്. എന്നാല്‍ മത്തായി സാഹസികമായി കുട്ടിയെ വേര്‍പെടുത്തി കിണറിന്റെ അരികിലേക്ക് നീക്കി കൊണ്ട് പോയി അവിടെ ചുറ്റു വലയത്തില്‍ പിടിപിച്ചു  നിര്‍ത്തി , ഉടനെ മുകളില്‍ നിന്നും ആരോ കയര്‍ ഇട്ടു കൊടുത്തു, അതോടെ ഒരു വലിയ അപകടം ഒഴിവായി, പിന്നെ കസേര കയറില്‍ കെട്ടി ഇറക്കി പയ്യനെ കരക്ക്‌ കയറ്റി, ഇറക്കി കൊടുത്ത കയറു വഴി മത്തായി മുകളില്‍ കയറി. കൂടി നിന്നവരൊക്കെ മത്തായിയെ അഭിനന്ദിച്ചു. വലിയ ധീരത ആണ് മത്തായി കാണിച്ചത് എന്ന് സമ്മതിച്ചു. സംഗതി എല്ലാരും നല്ലത് പറഞ്ഞു എന്നാലും മത്തായി അത്ര സംതൃപ്തനായി കണ്ടില്ല, മാത്രമല്ല കൂടി നിന്നവരെ ഒക്കെ സൂക്ഷിച്ചു നോക്കുന്നും ഉണ്ടായിരുന്നു. സംഭവം കഴിഞ്ഞു ഒരാഴ്ച ആയപ്പോലാണ് സ്ഥലത്തെ ഒരു ക്ലബ്ബ് ഒരു അനുമോധന  പരിപാടി പ്ലാന്‍ ചെയ്യുന്നതും പഞ്ചായത്തിനെ സമീപികുന്നതും. അതാണ്‌ ഇന്ന് നടക്കുന്നത്. വൈകീട്ട് പരിപാടി ഗംഭീരമായി നടന്നു, ഒരു പാട് പേര്‍ മാലയിട്ടു , പ്രമുഖര്‍ പ്രസംഗം നടത്തി, അവസാനം മതാപ്പിന്റെ മറുപടി പ്രസംഗം, പ്രിയമുള്ള നാട്ടുകാരെ നിങ്ങളുടെ സ്നേഹത്തിനു മുന്‍പില്‍ ഞാന്‍ വിവശനാകുന്നു, ഒരു പാട് നന്ദി ഉണ്ട് എല്ലാരോടും. അവസാനം മത്തായി പറഞ്ഞ വാക്കുകള്‍ സദസ്സിനെ ആകെ ഞെട്ടിച്ചു ഞാന്‍ അതോര്‍ത്തു ചിരിച്ചു മരിക്കാറായി " സംഗതി ഒക്കെ ശരി നിങ്ങളുടെ സ്നേഹം എനിക്ക് ഇഷ്ടമായി, പക്ഷെ ആ കുട്ടി വെള്ളത്തില്‍ മുങ്ങിയത് കാണാന്‍ ഒന്നെതിച്ചു നോക്കാന്‍ വന്ന  എന്നെ ആരാണ് മറിച്ചു കിണറ്റില്‍ ഇട്ടതു എന്ന് അറിഞ്ഞാല്‍ എന്‍റെ കയ്യിന്റെ തരിപ്പ് ഞാന്‍ ശരിക്കും അപ്പോള്‍ തീരത്ത് തന്നേനെ, എനിക്ക് പോയത് എന്‍റെ പുതിയ മൊബൈലും ഞാന്‍ എന്‍റെ ഫൈസ് ബുക്ക്‌ വാളില്‍ ഇടാന്‍ വേണ്ടി കഷ്ടപ്പെട്ട് എടുത്ത നല്ല കുറെ ഫോട്ടോസും ആണ് " !!!

4 comments:

  1. ആശയത്തിന് കടപ്പാട്, എന്‍റെ കൂട്ടുകാരനും എന്‍റെ മിക്കവാറും പോസ്റ്റുകള്‍ വായിച്ചു വുക്തിപരമായി അഭിപ്രായം പറയുന്ന ഹംസ വള്ളികുന്നു.

    ReplyDelete
  2. പെരഗ്രാഫ് തിരിച്ചു എഴുതിയാല്‍ വായന സുഗകരമാക്കം

    ReplyDelete
  3. ഈ കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാവുന്ന കഥ എന്തിനാന്ന് മനസ്സിലായില്ല?

    ReplyDelete
  4. ഏത് കുട്ടിക്കും അറിയുന്ന ഈ കഥ താങ്കള്‍ അടക്കം നാല്‍പതു പേര് രണ്ടു ദിവസം കൊണ്ട് വായിച്ചു . ഞാന്‍ അത്ര ഒക്കെ തന്നെ പ്രധീക്ഷിച്ചുള്ള് മാഷേ

    ReplyDelete