ഒരിടത്ത് ഒരിടത്ത് പാവം ഒരു കര്ഷകന് ഉണ്ടായിരുന്നു , പാരമ്പര്യമായി താമര കൃഷി ചെയ്യുന്ന കൂട്ടരായിരുന്നു ആ കര്‍ഷകന്റെ കുടുംബം . ഇന്ത്യ രാജ്യത്തെ പല പ്രദേശങ്ങള്ളിലും താമര സമൃദ്ധമായി വളരുമെങ്കിലും നമ്മുടെ കര്‍ഷകന്റെ നാടായ കേരളത്തില്‍ മോശം കാലാവസ്ഥയും , സാധാരണ താമര കൃഷിക്ക് കൊടുക്കാറുള്ള വളങ്ങള്‍ വേണ്ടത്ര ഫലവത്ത്ആകതതിനാലും കേരളത്തിലെ താമരകൃഷി ഒരിക്കലും പൂവിടാറില്ല . ജില്ല പഞ്ചായത്ത് പുഷ്പ മേളകളില്‍ പങ്കെടുക്കാനുള്ള കുറച്ചു താമര വിരിയിക്കാന്‍ ഇടയ്ക്കു സാധിക്കും , അതിനപ്പുറം താമര വിരിയാറില്ല വേര് കിളിര്‍ക്കാനും പടരാനും മറ്റു കൂട്ട് കൃഷി നടത്തുന്ന കര്‍ഷക തൊഴിലാളി വര്‍ഗം അനുഅവദിക്കാറില്ല , വര്‍ഗ സ്നേഹമില്ലാത്ത കര്‍ഷക വന്ജകാരായ നേതാക്കളാണ് ഇതിനു കാരണം എന്ന് താമര കര്‍ഷകര്‍ എന്നും ആരോപിച്ചു പോന്നു . എന്നാല്‍ കഴിഞ്ഞ മാസം നടന്ന പഞ്ചവല്‍സര വിത്തിറക്കല്‍ മഹോത്സവത്തില്‍ ഇതര വിത്തുകളുടെ കൂടെ താമര വിത്ത് ഇറക്കിയത് പാരമ്പര്യ രീതിയില്‍ നിന്നും വിത്യസ്തമായിട്ടയിരുന്നു . സാധാരണ കൊടുക്കാറുള്ള ഗോള്വല്കര്ജി ബ്രാന്‍ഡ് വളം കൂടുതല്‍ കൊടുത്തില്ല , വയസ്സാന്‍ കാലത്തും താമര കൃഷി മാത്രം നടത്തുന്ന രാജേട്ടനെ തന്നെ തെക്ക് കൂടുതല്‍ വളക്കൂറുള്ള നേമം കുളത്തില്‍ നിര്‍ത്തി , പടന്നയില്‍ നിന്നും വളം സ്ഥിരമായി വാങ്ങാറുള്ള രമേശന് എന്ന കുട്ടി കര്‍ഷകനെ തന്ദ്രപരമായി പോയി കണ്ടു , കൊടുക്കേണ്ടത് കൊടുത്തു , നേമം വിട്ടു ബാക്കി എല്ലാ കുളങ്ങളിലും കൈപത്തി വിരിയിക്കാന്‍ വളം ജില്ല ഡിപ്പോകള്‍ വഴി വിതരണം ചെയ്യാന്‍ കരാറുണ്ടാക്കി , കൃത്യമായി ഓരോ കുളത്തിലും എത്തും എന്നറിയിച്ചു , ഉപകാരമായി നേമം കുളത്തില്‍ ഇത്തവണ താമര വിരിയിക്കാന്‍ സുരേഷിന്റെ കയ്യിലുള്ള ഇറ്റലി പേറ്റന്റ് ഉള്ള ദേശീയ പതാക ബ്രാന്‍ഡ് വളവും വെള്ളവും വഴി തെറ്റാതെ നേമം അമ്പലകുളത്തില്‍ എത്താനുള്ള സാഹചര്യം ഒരുക്കി , മുന്‍പ് ഇത്തരം കൂട്ട് കൃഷി നടത്താന്‍ ഒരുങ്ങിയപ്പോള്‍ ഉണ്ടായ കീട ബാധകള്‍ , ചാഴി ആക്രമണം , ദ്രുത വാട്ടം എന്നിവ തടയാന്‍ ആവശ്യമായ കീടനാശിനി പ്രയോഗം നടത്തി , ഒരു പക്ഷെ താമര വിരിയുന്നത് തടയാനും വേണ്ടി വന്നാല്‍ വേരോടെ കൊയ്യാനും അരിവാളുമായി ഇറങ്ങാന്‍ സാദ്യത ഉണ്ടായിരുന്ന ചോപ്പന് തലേകെട്ടുള്ള കര്‍ഷകരെ രമേഷിന്റെ കൂടെ സഹായത്തോടെ മറ്റു ചില ആരോപണം ഉണ്ടാക്കി ഒതുക്കാന്‍ ശ്രമിച്ചു , താമര വിരിയുന്നതില്‍ അത്രിപ്തിയുള്ള രമേശന്റെ കൂട്ട് കര്‍ഷകര്‍ കുഞ്ഞപ്പാനേം കൂട്ടരെയും കൂട്ട് താമര കൃഷി വിത്ത് ഇടവിളയായി ഇറക്കിയ കാര്യം അറിയിക്കാതെ , അഥവാ അറിഞ്ഞാലും മിണ്ടാന്‍ പറ്റാത്ത വിധത്തില്‍ തൊള്ള നിറച്ചും ഐസ് ക്രീം കൊടുത്തു ഒതുക്കി . വിത്ത് ഇറക്കലിനു മുന്‍പ് സാധാരണ നടക്കാറുള്ള പ്രചാരണ മഹോത്സവത്തില്‍ വലിയ ആവേശം പ്രകടിപ്പിക്കാന്‍ പാടില്ല എന്നും , താന്‍ വളം നല്‍കുന്നത് വേറെ ആരും അറിയരുതെന്നുമുള്ള രമേശന്റെ നിബന്ധന പരമാവധി പാലിക്കാന്‍ ശ്രമിച്ചു .
പണ്ടൊരു വിത്തിറക്കല്‍ ഉത്സവത്തില്‍ താമര വിരിയാനുള്ള എല്ലാ സാധ്യതയും ഒത്തു വന്നതായിരുന്നു , കൂട്ടുക്രിഷിക്കാര് ഒക്കെ ഉറപ്പും പറഞ്ഞിരുന്നു പക്ഷെ കീടക്രമണം എല്ലാ സ്വപ്നവും പൊളിച്ചു . അന്ന് തൊട്ടു ഇന്ന് വരെ നടത്തിയ എല്ലാ പരീക്ഷണവും പാളി , പൊളിഞ്ഞു , ഉണ്ടായിരുന്ന താമര കൃഷി ഇടക്ക് നഷ്ടത്തിലും ആയി , വളം മാറ്റി പരീക്ഷിച്ചു , ഹൈ ടെക് ക്വാളിറ്റി വിത്ത് ഇറക്കി നോക്കി , ഗുജറാത്ത് വഴി മോഡി ഫാക്ടറി നിര്‍മിക്കുന്ന വിത്തും വളവും പഠിക്കാന്‍ ആളെ ഏര്‍പാടാക്കി നോക്കി , ഓരോ കുളത്തിലെയും സാഹചര്യം നോക്കി പരീക്ഷണം നടത്തി , ഫലം നാസ്തി , താമര സ്വപ്നം വിരിയാതെ , പുലരാതെ കൂമ്പടഞ്ഞു നിന്നു . ഇത്തവണ അതല്ല കഥ , മെയ് 13 പുലര്‍ന്നോട്ടെ , കേരളം കണികണ്ടു ഉണരുന്നത് താമരയുടെ നയിര്മല്ല്യതയാകും . രാജേട്ടന് ഒരു നല്ല യാത്ര അയപ്പെങ്കിലും നല്‍കണം , ജീവിതം മുഴുവന്‍ താമര കൃഷിക്കായി ഉഴിഞ്ഞു വെച്ച മഹാന് , ഇടക്കാലത്ത് ഡല്‍ഹിയില്‍ പോയി കേരളത്തിലെ താമര കൃഷി പ്രതിസന്ധിയും പരീക്ഷണങ്ങളും എന്ന ടോപികില്‍ ഡോക്ടറേറ്റ് ചെയ്തു , പക്ഷെ കേരള കുളത്തിലെ വിത്തിന്റെ ജനിതക വയ്കല്യം മാറ്റാനുള്ള ഡി എന്‍ എ പരീക്ഷനും വിജയിപ്പിക്കാന്‍ ഇത്തവണ സാധിക്കും എന്ന ശുഭ പ്രതീക്ഷയിലാണ് .ഇനി മൂന്ന് നാള് കൂടി കേരള താമര കര്‍ഷകരുടെ ചിരകാല അഭിലാഷം പൂവണിയുമോ ? അതോ വീണ്ടും താമര സ്വപ്നം വാടി കരിയുമോ ?

താമര കൃഷിയുടെ കാണാപ്പുറങ്ങള്‍
ReplyDeleteആ ദുരന്തം സംഭവിക്കുമോ?
ReplyDeleteസത്യമേവ ജയതേ , സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി , പ്രമുഖ ചാനലുകളുടെ എക്സിറ്റ് പോള്‍ പ്രവചനവും അക്കൗണ്ട് തുറക്കാനുള്ള ചാന്‍സ് പറയുന്ന ...
ReplyDeleteതല്ക്കാലം ഇത്തവണയും താമര കൃഷിക്ക് ഇറക്കിയ പണം ചീറ്റിപോകനാനാണ് സാധ്യത
ReplyDeleteകേരളത്തിലെ ചട്ടിയില്‍ താമരയുടെ പരിപ്പ് അത്രവേഗം വേവില്ല