Wednesday, 25 July 2012

കൊടകര ഭാനുമതി

ഇത് സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ വസന്ത കാലം , ബ്ലോഗിങ്ങ് , ഫേസ് ബുക്ക്‌ സ്റ്റാറ്റസ് എന്നീ മാര്‍ഗങ്ങളിലൂടെ സാധാരണക്കാരന്‍ സംവധികുന്ന സുവര്‍ണ്ണ കാലം. ഞാനും ഒരു വര്ഷം മുന്പ് ബ്ലോഗിങ്ങ് തുടങ്ങി ... ഭാവന പോര , സര്‍ഗപരമല്ല, സംവേദന ക്ഷമമല്ല , എന്നൊക്കെ പറഞ്ഞു എന്നെ ബ്ലോഗു മേഖലയിലെ പുലികള്‍ ഒതുക്കി .... സൌദിയിലെ ഈ വരണ്ട മരുഭൂമിയില്‍ എന്നും കാണുന്ന മണല്‍ കാടില്‍ നിന്ന് കവിത തുളുമ്പുന്ന ഹരിത ഭാവന വിരിയിക്കാം എന്ന് കരുതിയ ഞാനാണ് തെറ്റുകാരന്‍.

Saturday, 21 July 2012

കേരള എയര്‍ ഒരു സ്വപ്ന പദ്ധതി

             
  എം എ യൂസഫലി , ഇന്നത്തെ വാര്‍ത്തയിലെ താരം അദ്ധേഹമാണ്. രണ്ടു വര്‍ഷമായി താന്‍ വഹിക്കുന്ന എയര്‍ ഇന്ത്യ ഡയരക്ടര്‍ ബോര്‍ഡ് അംഗത്വം അദ്ധഹം ഇന്നലെ രാജി വെച്ചിരിക്കുന്നു. രണ്ടു വര്ഷം ആ സ്ഥാനതിരിന്നിട്ടും ഗള്‍ഫ്‌ മലയാളികളോട് നീതി പുലര്‍ത്താന്‍ തനിക്കു സാധിച്ചില്ല എന്നു അദേഹം തുറന്നു സമ്മതിച്ചു. നല്ല തിരക്കുള്ള സീസണില്‍ നിരക്ക് വര്‍ധിപ്പിക്കുകയും അവസാന നിമിഷം ഫ്ലൈറ്റ് ക്യാന്‍സല്‍ ചെയ്യലും  എയര്‍ ഇന്ത്യ പതിവാക്കിയിരിക്കുന്നു എന്ന് അദ്ദേഹം പറയുന്നു . ഡയരക്ടര്‍ ബോര്‍ഡ് മുന്നോട്ടു വെക്കുന്ന ശക്തമായ പല തീരുമാനങ്ങളും ജീവനക്കാര്‍ അട്ടിമറിക്കുന്നു എന്നും അദ്ദേഹം പറയുന്നു.... ഇതൊക്കെ ഓരോ  ഗള്‍ഫ്‌ മലയാളിയും  മുന്‍പേ അറിയുന്ന കാര്യങ്ങളാണ് . ഇവ  തിരിച്ചറിയാന്‍ യൂസഫലി സാഹിബു വൈകിയോ എന്നതാണ് ഇത് കേള്‍കുമ്പോള്‍ തോന്നുന്നത് . ഒരു പക്ഷെ ഡയരക്ടര്‍ ബോര്‍ഡില്‍ അംഗമാകുക വഴി ചിലതൊക്കെ തിരുത്താന്‍ സാധിക്കും എന്ന ധാരണ ആകാം കേന്ദ്ര ഗവര്‍മെന്റ് നല്‍കിയ ആ പദവി സ്വീകരിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. അദ്ദേഹം പറയാത്ത പല പിന്നാമ്പുറ കഥകളും സാധാരണ ഗള്‍ഫ് മലയാളിക്കറിയാം , കാലി അടിച്ചു സര്‍വീസ് നടത്തുന്ന യൂറോപ്യന്‍ സെക്ടറില്‍ നല്ല ഒന്നാന്തരം വിമാനങ്ങള്‍ സര്‍വീസ് നടത്തുമ്പോള്‍ ശകട സമാനമായ പഴഞ്ചന്‍ വിമാനങ്ങള്‍ ഗള്‍ഫ്‌ സെക്ടറില്‍ ഓടികൊണ്ടേ ഇരിക്കുന്നു. ദൂരമാണ് മാനധണ്ടം എങ്കില്‍ വിമാന ടിക്കെറ്റ് യൂറോപ്യന്‍ രാജ്യങ്ങളെക്കാള്‍  ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക് വളരെ കുറവാകണം എന്നാല്‍ എപ്പോഴും  പിഴിയുന്നത് ഗള്‍ഫ്‌ മലയാളിയെ ആണ് എന്ന് അവര്‍ക്കറിയാം. എയര്‍ ഇന്ത്യ നേരാം വണ്ണം സര്‍വീസ് നടത്തില്ല എന്ന് മാത്രമല്ല മറ്റു വല്ല വിമാന കമ്പനികളും നല്ല സര്‍വീസും കുറഞ്ഞ നിരയ്ക്കും വെച്ച് കേരളത്തിലേക്ക് സര്‍വീസ് നടത്താന്‍ സന്നദ്ദമാണ് എങ്കില്‍ അതിനു പാര വെക്കാനും അത്തരം സര്‍വീസുകള്‍ നിര്‍ത്തലാക്കാനും വേണ്ടതൊക്കെ ചെയ്യാന്‍ അവര്‍ ശ്രദ്ധാലുക്കലാണ്. വളരെ നല്ല സര്‍വീസും മിതമായ നിരയ്ക്കും വെച്ച് സര്‍വീസ് നടത്തിയിരുന്ന "നാസ്" എയര്‍ കേരളത്തിലേക്കുള്ള സര്‍വീസുകള്‍ നിര്ത്തിവച്ചതിനു പിന്നില്‍ എയര്‍ ഇന്ത്യന്‍ ലോബി ആണ് എന്ന് സൗദി അറേബ്യയിലെ ഓരോ മലയാളിക്കും നന്നായി അറിയാം. 


 ഒരു പാട് നിവേദനങ്ങള്‍ , പരാതികള്‍, പ്രകടങ്ങള്‍, ബഹിഷ്കരണം അടക്കം സമര രീതികള്‍ ഇവയൊന്നും ഫലം കാണാത്ത സാഹചര്യത്തില്‍ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുക മാത്രമാണ് മുന്നിലുള്ള ഫലപ്രദമായ ഏക മാര്‍ഗം. എം എ യൂസഫലിയുടെ എയര്‍ ഇന്ത്യ ഡയരക്ടര്‍ ബോര്‍ഡില്‍  നിന്നുള്ള  രാജി ഇവിടെ ആണ് പ്രസക്തമാകുന്നത് അദ്ധേഹത്തെ പോലെ ഒരാള്‍ക്ക്‌ മുന്നില്‍ നിന്ന് കൊണ്ട്  നടത്താവുന്ന വലിയ സാധ്യത ഉള്ള ഒരു പദ്ധതിയാണ് "കേരള എയര്‍". ഒരായിരം സമരങ്ങളെക്കാല്‍ ഫലം ചെയ്യാവുന്ന ഒരു മാര്‍ഗം, ഒരു പാട് തടസ്സങ്ങള്‍ എയര്‍ ഇന്ത്യ എന്ന താപ്പാന ഉണ്ടാകാന്‍ സാധ്യത ഉണ്ടാകാം എന്നാല്‍ ഉറച്ച ആത്മവിശ്വാസവും ആത്മാര്‍ഥതയും  കൈമുതലായുള്ള  ഒരു വിഭാഗം  വിദേശ മലയാളി വ്യവസായികള്‍ തീരുമാനിച്ചാല്‍ അകമഴിഞ്ഞ പിന്തുണ സാധാരണ വിദേശ മലയാളികള്‍ നല്‍കും. എന്നും എയര്‍ ഇന്ത്യ നല്‍കുന്ന സേവനത്തിനു വേണ്ടി മുറവിളി കൂട്ടുന്ന ഉപഭോഗ്താവ് മാത്രമല്ല ബദല്‍ സംവിധാനം ഒരുക്കാന്‍ കെല്പുള്ള നിക്ഷേപകര്‍ കൂടിയാണ് മലയാളി എന്ന് എയര്‍ ഇന്ത്യയുടെ തലപ്പത്തുള്ള ഉത്തരേന്ത്യന്‍ ലോബിക്ക്  മനസ്സിലാക്കി കൊടുക്കാനുള്ള സമയം. കടുത്ത മത്സരം നടത്താന്‍ ആളുണ്ടായാല്‍ താനേ ടിക്കറ്റ് നിരക്ക് കുറയും , സര്‍വീസ് നന്നാവും , എല്ലാത്തിനും ഉപരി മാന്യമായി പെരുമാറാന്‍ എയര്‍ ഇന്ത്യ ജീവനക്കാരന്‍ സന്നധമാവും. അത്തരം ഒരു നിക്ഷേപ സാധ്യത മുന്നില്‍ വന്നാല്‍ എന്ത് കഷ്ടപ്പാട് സഹിച്ചാലും അതില്‍ മുതല്‍ മുടക്കാന്‍ സാധാരണ ഗള്‍ഫ്‌ മലയാളി  സന്നധനാകും എന്ന ഒരു നേട്ടം കൂടി ഈ സംരഭത്തിനു മുന്‍കൈ എടുക്കുന്നവരെ സഹായിക്കുന്ന ഘടകമാണ്. എം എ യൂസഫലിയുടെ ഡയരക്ടര്‍ ബോര്‍ഡ് അംഗത്വ  രാജി അത്തരം ഒരു നല്ല മാറ്റത്തിന് കാരണമാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. ഇന്ന് കേവല സ്വപ്നം മാത്രമായ "കേരള എയര്‍" എന്ന പദ്ധതി പ്രായോഗികമായാല്‍ ലക്ഷകണക്കിന് ഗള്‍ഫ് മലയാളികള്‍ അതിനു മുന്നില്‍ നില്കുന്നവരോട്  കടപെട്ടവരാകും....


Sunday, 24 June 2012

നൈല്‍ നിറഞ്ഞൊഴുകുന്നു ....



















ആ  സ്വപ്നം വീണ്ടും കണ്ടതാരാണ് ?

രാജ കിങ്കരന്‍ നുരയുന്ന മദ്യം ചഷകം നിറയ്ക്കുന്നു,
അപരന്‍ തലയില്‍ റൊട്ടി ചുമകുന്നു,
റൊട്ടി കഴുകന്മാര്‍ ഭക്ഷിക്കുന്നു,
ഏഴു ദാന്യക്കതിര്‍, പച്ചയും ഉണങ്ങിയവയും.
ഏഴു പശുക്കള്‍, തടിച്ചവയും മെലിഞ്ഞവയും
മെലിഞ്ഞ പശുക്കള്‍ തടിച്ചവയെ തിന്നുന്നു.
പുതു നൂറ്റാണ്ടിലെ  വിദ്വാന്മാരെ,
കൊട്ടാര വിദൂഷകന്മാരെ വിശദീകരിച്ചാലും
പാഴ്കിനാവെന്നു പറഞ്ഞു തള്ളാതെ
സ്വപ്ന വ്യാഖ്യാന വിദഗ്ദരെ ഇടപെട്ടാലും ,,

ഇത് കാലം കാത്തു വെച്ച സ്വപ്ന
വ്യാഖ്യാന
കൊലക്കയര്‍ ആതമാഭിമാനത്തോടെ ഏറ്റു വാങ്ങിയ
ശഹീ
ദു ഹസനുല്‍ ബന്ന, ജയിലനുഭവങ്ങള്‍
പകര്‍ന്നു തന്ന സൈനബുല്‍ ഗസ്സാലി ,
പീഡന പര്‍വ്വങ്ങള്‍ താണ്ടിയ ശഹീദ് കുതുബ്
വറുതിയുടെ നാളുകളില്‍ അവര്‍ കാത്തു വെച്ച
നെല്കതിരുക
ളാണ് ഇന്ന് മിസ്രിന്‍റെ പാടത്ത്
വിളവെടുക്കുന്നത്, വിജയ ഭേരി മുഴക്കുന്നത്.
ഇനി നീതിമാനായ യൂസുഫി
ന്‍റെ ഭരണം
അതുവഴി വീണ്ടും ചരിത്രം ആവര്‍ത്തിക്കും
ലോകം
വറുതിയിലായണ്ടാപ്പോള്‍ വിരുന്നു ഊട്ടിയ
മിസ്രി
ന്‍റെ ചരിതം, 
 
 

ലോകം വാഹനപുറത്തേറി മിസ്രിലേക്ക്
വിഭവം തേടി പോകുന്ന ആ സ്വപ്നം
മനസ്സില്‍ തെളിയുന്നത് നോക്കൂ
സ്വാര്‍ത്ഥ വാഹക സംഗം വിളിച്ചു പറയുന്നത് എന്താണ് ?
ആര് , ആരുടെ തൂവാലയാണ് ആ വീശി കാണിക്കുന്നത്,
ആര്‍ക്ക് , ആരുടെ കാഴ്ചയാണ് വീണ്ടെടുക്കേണ്ടത് ?

Saturday, 9 June 2012

ഇന്ത്യന്‍ റുപീ

 
 
ഭാരത പുഴയില്‍ വെള്ളം കേറി
മണ്ണെണ്ണക്കയു വിലകൂടി ....

എല്‍ പി സ്കൂളില്‍ പഠിക്കുന്ന കാലത്ത് മഴയുള്ള  വൈകുന്നേരങ്ങളില്‍ ധാരയായി ഇറവെള്ളം  വീണിരുന്ന ഞങ്ങളുടെ റബ്ബര്‍ എസ്റെറ്റ് പാഡിയുടെ  ഉമ്മറപടിയില്‍ നിന്നു ഉച്ചത്തില്‍ നല്ല ഈണത്തില്‍ ഞങ്ങള്‍ കുട്ടികള്‍ നീട്ടിപാടിയിരുന്ന ഒരു പാട്ടായിരുന്നു ഇത് . അതിന്‍റെ ബാക്കി അന്നും ഇന്നും എനിക്കറിയില്ല, ആ പാട്ട് ഉണ്ടാകാനുള്ള  സാഹചര്യമോ വിശദാംശങ്ങലോ അറിയില്ല, കേട്ട് പഠിച്ചു, പാടി കൊണ്ടേ ഇരുന്നു. പുറത്തു കളിക്കാന്‍ പോകാന്‍ പറ്റാത്ത നല്ല മഴയുള്ള വൈകുന്നേരങ്ങളിലാണ്  ഞങ്ങളിലെ ഇത്തരം സര്‍ഗ വാസനകള്‍ മറ നീക്കി പുറത്തു വന്നിരുന്നത്. "മഴേ മഴേ പോ പോ പച്ചക്കാട്ടില്‍ പാമ്പുണ്ട് " എന്ന പാട്ടും ഇതേ രംഗ പശ്ചാത്തലത്തില്‍  തന്നെ ആണ് കോറസ്സായി ഞങ്ങള്‍ പാടിയിരുന്നത്. ഇന്ന്  കുട്ടികള്‍ പാടുന്ന നഴ്സറി പാട്ടായ "റൈന്‍ റൈന്‍ ഗോ എവേ , കം എഗൈന്‍ അനതെര്‍ ഡേ , ലിറ്റില്‍  ജോണി വാന്റ്സ് ടു പ്ലേ " എന്നതിന്‍റെ പഴയ മലയാള ഭാഷാന്തരം ആയിരിക്കാം ഞങ്ങള്‍ പാടിയിരുന്നത്. പറയാന്‍ ഉദ്ദേശിച്ചത് ഇതൊന്നുമല്ല , ആദ്യ വരികളിലെ ഒരു കാരണവും ഇല്ലാത്ത മണ്ണെണ്ണയുടെ വിലകേറ്റം പോലെ നമ്മുടെ നാട്ടില്‍ ചില നടപ്പ് പ്രവണതകള്‍ ഇപ്പോള്‍ നമുക്ക് കാണാം. ഗ്രീസിലെ സാമ്പത്തിക പ്രതിസന്തി, അതുമായി ബന്ധപെട്ടു യൂറോപ്യന്‍ രാജ്യങ്ങളില്‍ രൂപപെടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ കാര്‍മേഘമാണ്‌ ഇന്നത്തെ ഇന്ത്യന്‍ രൂപയുടെ വിലയിടിവിന് കാരണം എന്ന് പറയുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യം നമ്മുടെ സാമ്പത്തിക വ്യവസ്ഥയെ പിടിച്ചു കുലുക്കുക എന്നത് തമിഴ്നാട്ടില്‍ വരള്‍ച്ച ബാധിച്ചു കൃഷി നശിച്ചതിനാല്‍ കേരളത്തില്‍ പച്ചക്കറിക്ക് വിലകൂടുന്ന എന്ന് പറയുന്ന പോലെ ലാഘവത്തോടെ ഉള്‍കൊള്ളാന്‍ നാം ഇന്ന് പാകപെട്ടിരികുന്നു . ലോകം ഒരു ആഗോള ചെറു  ഗ്രാമം ആകുന്നു എന്ന വാചകം കേള്‍കാന്‍ ഇമ്പമുള്ള ഒരു പ്രയോഗം മാത്രമല്ല  വൈജ്ഞാനിക വിപ്ലവത്തിന് അപ്പുറത്ത് കൈപ്പേറിയ  പ്രായോഗിക ബുദ്ധിമുട്ടുകള്‍ കൂടി കേരളത്തിലെ കുഗ്രാമങ്ങളിലെ സാധാരണകാരന്‍ ഇതുവഴി അനുഭവിക്കണം  എന്ന്  നാം സാധാരണ കേരളീയര്‍ വരെ  ഇന്ന് തിരിച്ചറിയുന്നു .രൂക്ഷമായ വിലകയറ്റം, ധനകമ്മി ,ഇന്ധന വില വര്‍ധന  തുടങ്ങി നമ്മുടെ നിത്യജീവിതത്തില്‍ നാം നേരിടുന്ന സമകാലിക പ്രതിസന്ധികള്‍ എല്ലാം രൂപപെടുന്നത് ഈ നേട്ടത്തിന്‍റെ അനന്തര ഫലം എന്ന നിലയിലാണ് . ഈ വൈജ്ഞാനിക വിപ്ലവത്തിന്‍റെ ഗുണത്തിന്റെയും, നേട്ടത്തിന്റെയും വശം ആകട്ടെ നമ്മിലെ സാധാരണ ജനത്തിന് ഉപകാരപെടുന്നത്  വളരെ കുറവാണ് എന്ന് കൂടി തിരിച്ചറിയുമ്പോള്‍ മാത്രമാണ് കഥ പൂര്‍ണമാകുന്നത്.




സാമ്പത്തിക ജാലവിദ്യ കൈവശമുള്ള മന്‍മോഹന്‍ സിംഗ്  എന്ന മുന്‍ ലോക ബാങ്ക് ഉദ്ധ്യോഗസ്ഥന്‍ പ്രധാനമന്ത്രി ആയിരിക്കെ ലോക രാജ്യങ്ങളില്‍ അടുത്ത ഭാവിയില്‍ നേതൃസ്ഥാനം പ്രവചിക്കപെട്ട ഇന്ത്യാ രാജ്യം ഇന്ന് നേരിടുന്ന കടുത്ത സാമ്പത്തിക  പ്രതിസന്ധി, വളര്‍ച്ച മുരടിപ്പ് എന്നിവ  ഉണ്ടാകാന്‍ പാടില്ലാത്തതാണ്. പക്ഷെ അടവുമറന്ന ആശാന്‍ എല്ലാ ചോടും പിഴച്ചു ആശയറ്റു കോര്‍പ്പറേ
റ്റ് താല്പര്യങ്ങള്‍ക്ക് ഓശാന പാടുന്നതാന്നു കാണുന്നത്. ശക്തമായി തിരുത്തല്‍ ശക്തിയായി ഇടതു പക്ഷം നിലകൊള്ളുന്ന ഒരു സര്‍ക്കാരായിരുന്നു ഉള്ളതെങ്കില്‍ ഒരിക്കലും ഇത്ര കടുത്ത സാമ്രാജ്വാത്ത, കുത്തക താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന നിലപാടുകള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്കാരിനു കഴില്ലായിരുന്നു... പോയ ബുദ്ധി ഇനി ആന പിടിച്ചാലും കിട്ടില്ലല്ലോ ! സാധാരണ  ജനത്തിന് എല്ലാ സാമ്പത്തിക ബാധ്യതയും എല്കേണ്ടി വരികയും കുത്തക ഭീമന്മാര്‍ക്ക് വാരിക്കോരി നികുതി ഇളവുകള്‍ നല്‍കുകയും ചെയ്യുന്ന വൈരുധ്യം നാം നിത്യവും കാണുന്നു. കിംഗ്‌ ഫിഷര്‍ എയര്‍ ലൈന്‍സും , റിലയസ്നും, എസ് ആര്‍ എം ഓയിലും ഒക്കെ ആണ് കേന്ദ്ര സര്‍കാരിന്‍റെ കണ്ണിലെ ബി പി എല്‍ പട്ടികയില്‍ നിലവിലുള്ള  ദരിദ്രന്മാര്‍, അവരുടെ പട്ടിണി മാറ്റാനാണ്  രാജ്യം ഇന്ന് അടിയന്തിരമായി പഞ്ചവല്‍സര പദ്ധടി പ്രക്യാപിക്കേണ്ടത്. സാമ്പത്തിക അച്ചടക്കം പ്രക്യാപിച്ച ധന  മന്ത്രിക്കു  മുപ്പത്തഞ്ചു  ലക്ഷം ചിലവഴിച്ചു രണ്ടു കക്കൂസ് നവീകരിച്ചു മറുപടി നല്‍കിയിരിക്കുന്നു  നമ്മുടെ ആസൂത്രണ കമ്മീഷന്‍. ദാരിദ്ര്യം വെട്ടി ചുരുക്കാന്‍ സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞു ദാരിദ്ര്യ രേഖ തന്നെ  താഴ്ത്തി വരയ്കുന്ന കണ്കെട്ടു വിദ്യ അവതരിപ്പിക്കുന്ന ആസൂത്രണ പാടവവും അടുത്ത് തന്നെ നാം കാണുന്നു. ചുരുക്കത്തില്‍  സേവന മേഘലകള്‍ മുഴുവന്‍ സ്വകാര്യ വല്കരിച്ചു, ഇന്ധന സബ്സിഡി പോലെ പൊതു ജനത്തിന് ഉപകാരം കിട്ടുന്ന മുഴുവന്‍ ജനോപകാര നടപടികളും ഇടപെടലുകളും  ചിലവ്‌ വെട്ടി ചുരുക്കി കോണ്ഗ്രസ്സിന്‍റെ  മുച്ചക്ര വാഹനം മുന്നോട്ടു നീങ്ങുമ്പോള്‍ ഇന്ത്യാ മഹാരാജ്യത്തെ സാധാരണ പൌരന്മാരായ "ആം ആത്മിക്ക് " ആ പഴയ അര്‍ത്ഥമറിയാത്ത പാട്ട് പൊടി തട്ടി എടുത്തു കോറസ്സായി പാടാം ..... " ജന ഗണ മന അതി നാലണ തരണേ കഞ്ഞി കുടിക്കാനാണേ"

Sunday, 20 May 2012

കോമ്രേഡ്




നിങ്ങള്‍ ഒരു സി പി എം പാര്‍ട്ടി പ്രവര്തകനാണോ ? പാര്‍ട്ടിയുടെ സമകാലിക പ്രവര്‍ത്തന ശൈലിയില്‍ അത്രുപ്തനാണോ ? തിരുത്താന്‍ സാധിക്കാത്ത അത്ര മലീമസമായി പാര്‍ട്ടി എന്ന് താങ്കള്‍ക്കു തോന്നുണ്ടോ ? ഈ പ്രവണതയില്‍ മനം മടുത്തു നിങ്ങള്‍ പാര്‍ട്ടി വിടാന്‍ തീരുമാനിക്കുകയാണോ ? ഈ ചോദ്യങ്ങള്‍ക്ക് മുഴുവന്‍ അതെ എന്നാണു താങ്കളുടെ ഉത്തരം എങ്കില്‍ താങ്കളോട് ഗുണകാംഷ ഉള്ള ഒരു സുഹുര്‍ത്ത് എന്ന നിലയില്‍ ചില നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു ...

  • പാര്‍ട്ടി വിട്ട ഉടനെ ഏതങ്കിലും നിലവിലുള്ള രാഷ്ട്രീയ പാര്‍ടിയില്‍ അംഗം ആകുക , കോണ്ഗ്രസ്, ലീഗ് എന്നീ പാര്‍ടികള്‍ ആണ് എങ്കില്‍ നല്ലത് കാരണം താങ്കള്‍ക്കു മെമ്പര്‍ ഷിപ്‌ തന്ന ഉടനെ ഒരു നല്ല പാര്‍ടി സ്ഥാനവും തരാന്‍ സാധ്യത ഉണ്ട്. സന്തോഷത്തോടെ സ്വീകരിക്കുക. മറ്റൊരു പാര്‍ടിയിലും ചേരാതെ സ്വന്തമായി പാര്‍ടി ഉണ്ടാകാം എന്നോ സി പി എമ്മിന് പുറത്ത് നിന്നു അവരെ തിരുത്താമെന്നോ വ്യാമോഹിക്കരുത് , സ്വന്തം ജീവന്‍ അപകടത്തിലാവും നൂറു തരം.
  • ഇനി അഥവാ നിങ്ങളുടെ സമയം ദോഷം കൊണ്ടു നിങ്ങള്‍ പാര്‍ട്ടി രൂപീകര്ച്ചു എങ്കില്‍ സി പി എമ്മിനെ വിമര്ഷ്കാതിരിക്കുക. ഓര്‍ക്കുക നിങ്ങള്‍ പാര്‍ട്ടി വിട്ടിരിക്കാം പക്ഷെ പാര്‍ട്ടി നിങ്ങളെ വിട്ടിട്ടില്ല .
  • പഴയ പാര്‍ട്ടി സഘാക്കളില്‍ ആരെങ്കലും വീട് താമസം, വിവാഹം, ചാവടിയന്തിരം , സഞ്ചയനം തുടങ്ങിയ പരിപാടികളിക്ക് ക്ഷണിച്ചു കൊണ്ടു കത്ത് തന്നാല്‍ ഉറപ്പിക്കുക അത് താങ്കളുടെ ശവമടപ്പിന് സമയം കുറിക്കലാണ്.
  • പാര്‍ട്ടി  സംസ്ഥാന  നേത്ര നിരയില വിഭാഗീയതയും , അഹന്തയും , അതികാരമോഹവും , അതികാര ധാര്‍ഷ്ട്യവും ഒരു പക്ഷെ നിങ്ങള്‍ അനുഭവിചിരിക്കാം. നിശബ്ദം ക്ഷമിക്കുക, ഒരിക്കലും എടുത്തുചാടി പ്രതികരിക്കരുത്, സ്വന്തം ജീവനേക്കാള്‍ വലുതല്ലല്ലോ ആദര്‍ശം.
  • വര്‍ഗ വഞ്ചകന്‍, കുലം കുത്തി, ഒറ്റുകാരന്‍, അധികാരമോഹി, തുടങ്ങി കഠിനമായ ആക്ഷേപങ്ങള്‍ സ്ഥിരമായി കേള്‍കാന്‍ തയ്യാറെടുക്കുക. കോമ്രേഡ് എന്ന് സൌഹാര്‍ദ്ധപൂര്‍വ്വം വിളിച്ച നാവുകള്‍ കുലം കുത്തി എന്ന് വിളിക്കാന്‍ പാകപെട്ടിരിക്കുന്നു എന്ന് തിരിച്ചറിയുക.
  • കഴിവതും തനിച്ചുള്ള ബൈക്ക് യാത്ര ഒഴിവാക്കുക , അഥവാ അത്യാവശ്യ ഘട്ടത്തില്‍ ഒഴിവാക്കാന്‍ സാധികില്ല എങ്കില്‍ ഏറ്റവും അടുത്ത സുഹുര്ത്തുക്കളെ കൂടെ കൂട്ടുക. ഒരിക്കലും തനിച്ചു യാത്ര ചെയ്യാതിരിക്കുക. 
  • തനിച്ചു യാത്ര ചെന്നുന്ന സമയത്ത് ഏതങ്കിലും  ഇന്നോവ കാര്‍ താങ്കളെ മറികടന്നു മോന്നോട്ടു പോയാല്‍ ഓര്‍ക്കുക താങ്കള്കുല്കുള്ള കാളന്‍ ആ കാറില്‍ ഉണ്ട്.
  • പ്രച്ഛന്ന വേഷം പരിശീലിക്കുക .
  • സ്ഥിരമായി ഒരു ബൈക്ക്‌ തന്നെ ഉപയോഗിക്കാതിരിക്കുക, ഇടയ്ക്കു അടുത്ത സുഹുര്ത്തുക്കളുടെ വാഹനം മാറി ഉപയോഗിക്കുക.
  • വീടിലേക്ക്‌ പോകുന്നതും വരുന്നതും സ്ഥിരമായി കൃത്യമായ സമയം പാലിക്കാതിരിക്കുക.
  • മൊബൈല്‍ ഫോണ് വഴി വരുന്ന മുന്നറിയിപ്പുകളെ പരമാവധി അവഗണിക്കുക.
  • അവഗണിക്കാന്‍ പറ്റാത്ത അത്ര വിശ്വാസ യോഗ്യമായ മുന്നറിയിപ്പാണ് കിട്ടുന്നത് എങ്കില്‍ ഉറപ്പിക്കുക നിങ്ങള്‍ക്കായുള്ള കൊട്ടേഷന്‍ സ്ഥിരീകരിച്ചു കഴിഞ്ഞു എന്ന് മനസ്സിലാക്കുക , കുടുംബങ്ങളോടും ബന്ധു മിത്രാധികലോടും അന്ത്യ അഭിലാഷം അറീക്കുക.
  • എല്‍ ഐ സി , പീര്‍ലെസ്സ് തുടങ്ങിയ ഏതങ്കിലും നല്ല ഇന്‍ഷൂരസ കമബനിയുമായി ബന്ധപെട്ടു രാഷ്ടീയ കൊലപാതകത്തിന് വിധേയമായാല്‍ വല്ല പരി രക്ഷയും സാധ്യമാണോ എന്ന് അന്വേഷിക്കുക . കിട്ടാവുന്നതില്‍ ഏറ്റവും മൂല്യം ഉള്ള ഇന്‍ഷൂരസ പരി രക്ഷ പാര്‍ട്ടി വിടുന്ന അന്ന് തന്നെ ഉറപ്പാക്കുക.
  • അവസാനം താങ്കള്‍ കൊല്ലപെട്ടാല്‍ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ എന്ന പേരില്‍ വരാവുന്ന ഘാതകരുടെയും , അവരുടെ പിണിയാള്‍ വിഭാഗത്തിന്റെയും കത്തി വേഷങ്ങള്‍ ക്ഷമാ പൂര്‍വ്വം കൈകാര്യം ചെയ്യാന്‍ കുടുംബത്തെ പരിശീലിപ്പിക്കുക.
ഇത്രയൊക്കെ മുന്നരോക്കങ്ങള്‍ക്ക് ശേഷവും  സമാധാനത്തോടെ ജീവിക്കാം എന്ന മിഥ്യാ ധാരണ ഒരിക്കലും വെച്ച് പുലര്‍ത്തരുത്. മരണം ഏതു നിമിഷവും താങ്കളെ തേടി എത്താം... കാരണം താങ്കള്‍ ഉപേക്ഷിച്ചത് ഒരു ആദര്‍ശ , ജാനതിപത്യ പ്രസ്ഥാനത്തെ അല്ല .... എന്നും  ഏകാതിപത്യത്തെ താലോലിച്ച സ്റ്റാലിനും , ലെനിനും , വിജയനും , നേതാക്കളായ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തെ ആണ് .

Monday, 14 May 2012

വിപ്ലവം


 ഒരു നിലാവിലിടി വെട്ടി
ഉടലുറവ പെയ്യുന്ന
കര്‍ക്കിട രാവിലെ മഴയല്ല വിപ്ലവം,
തമ്പുരാന്‍ ഞെരടിയാല്‍
തലയറ്റു വീഴുന്ന ചെമ്പക
പൂവിലെ പുഴുവല്ല വിപ്ലവം
കരയുന്ന കുഞ്ഞിന്‍റെ
കാതില്‍ മുഴങ്ങുന്ന അമ്മതന്‍
താരാട്ട് പാട്ടല്ല വിപ്ലവം
വിപ്ലവം നാടിന്‍റെ ചൂടാണ്
വിപ്ലവം നാടിന്‍റെ ജീവ  ദാതാവാണ്‌. "






തീക്ഷണ യൌവനം പന്തം കത്തിച്ചു വിപ്ലവം നയിച്ച കേരള തെരുവോരങ്ങളില്‍, ഗ്രാമവീഥികളില്‍, പട്ടണങ്ങളില്‍ ഉയര്‍ന്നു കേട്ട കേരളീയന് സുപരിചിതമായ ശബ്ദമാണിത് . ഇത്തരം കവിതകളും സമാന മുദ്രാവാക്യങ്ങളും ജന ലക്ഷങ്ങളെ ഒരു കാലത്ത്  ഇടതുപക്ഷ പ്രസ്ഥാനത്തിന്‍റെ കൂടെ അണിനിരത്തി. നാട്ടിലെ നെറികേടുകള്‍ക്ക് എതിരില്‍ ശബ്ദിക്കാന്‍ ഞങ്ങള്‍ തയാറാണ് എന്ന് മുദാവാക്യം വിളിക്കുക മാത്രമല്ല അന്ന് ഇടതു പക്ഷ വിദ്യാര്‍ഥി , യുവജന സംഘങ്ങള്‍ ചെയ്തിരുന്നത് നാട് നേരിടുന്ന പ്രതിസന്തികളില്‍ ക്രിയാത്മകമായി ഇടപെടുന്ന ഒരു വിഭാഗമായിരുന്നു അവര്‍.  നാട്ടില്‍ നടന്നിരുന്ന ജനകീയ സമരങ്ങളുടെ ജീവ സ്പന്ദനം അവരായിരുന്നു. ഇടതു പക്ഷ യുവജന സംഘങ്ങള്‍ മാത്രമല്ല ദേശീയ പ്രസ്ഥാനത്തിനും സജീവ യുവജന സംഘടന ഉണ്ടായിരുന്നു , പോരാട്ടങ്ങളില്‍ അവരും മുന്‍ നിരയില്‍ ഉണ്ടായിരുന്നു . എണ്‍പതുകളില്‍ നാം അനുഭവിച്ച ആ യുവത്വത്തിനു  എന്തേ  പിന്‍ഗാമികള്‍ ഇല്ലാതെ പോയി ? പുതിയ കാലഘട്ടത്തിലെ യുവതലമുറ ഇത്ര ഭീകരമായ വിധത്തില്‍ അരാഷ്ട്രീയ വല്കരിക്കപെട്ടത്‌ എങ്ങിനെ ? സത്യത്തില്‍ ഈ യുവതലമുറയുടെ യൌവനത്തിന്‍റെ നിശബ്ദമായ മരണത്തിനു ആരാണ് ഉത്തരവാദി ? സമൂഹത്തിനും , കുടുംബത്തിനു, സമകാലിക രാഷ്ട്രീയ പാട്ടികള്‍ക്കും എല്ലാം ഇതില്‍ അവരുടെതായ പങ്കുണ്ട്. ഇന്നലെ ജനകീയ സമര മുഖത്ത് നിലയുറപ്പിച്ച പ്രസ്ഥാനങ്ങളെ , യുവ ജന സംഘങ്ങളെ ഇന്ന് ജന വിരുദ്ധ പക്ഷത്ത് , അതല്ലങ്കില്‍ നിഷ്ക്രിയരായ കാഴ്ചക്കാരുടെ പക്ഷത്ത്  കാണാന്‍ കാരണം എന്താണ് ? സാമൂഹ്യ ബാധ്യത, കടപ്പാട് എന്ന മാനുഷിക വികാരം ഉണ്ടാകുന്ന ജീന്‍ എങ്ങിനെ ആണ് പുതിയ തലമുറയുടെ ഡി എന്‍ എ ഘടനയില്‍ നിന്നും നീക്കം ചെയ്യപ്പെട്ടത് ? മുങ്ങി ചാവുന്ന നിസ്സഹായനായ മനുഷ്യന്‍റെ മരണ വെപ്രാളം മൊബൈലില്‍ പകര്‍ത്തി യൂ ടൂബിലും , ഫേസ് ബൂകിലും അപ്പ്‌ ലോഡ് ചെയ്യാന്‍ മത്സരിക്കുന്ന വളരെ സങ്കുചിതമായ ഒരു മാനസികാവസ്ഥ നമ്മുടെ യുവ തലമുറ വളര്‍ത്തി എടുത്തത്‌ എങ്ങിനെ ആണ് ? വളരെ പ്രാധാന്യത്തോടെ പഠനം നടക്കേണ്ട ഉത്തരം കണ്ടെത്തേണ്ട സാമൂഹ്യ പ്രാധാന്യമുള്ള ചോദ്യങ്ങള്‍ ആണിവ. ഏതായാലും പഴയ ത്രസിപ്പിക്കുന്ന വിപ്ലവ ഈരടികള്‍ക്ക് പകരം പുതു തലമുറയ്ക്ക് ചൊല്ലാന്‍ പുതിയ വരികളും ആവേശത്തോടെ ഏറ്റു വിളിക്കാന്‍ കാലത്തിനനുസരിച്ച മുദ്രാവാക്യങ്ങളും രചിക്കപ്പെടനം.
ഒരു കാലത്ത് വിപ്ലവത്തിന്‍റെ പേറ്റ
ന്‍റെടുത്ത ബുദ്ധി കേന്ദ്രങ്ങള്‍ തന്നെ ഇതിനു ആവശ്യമായ നടപടികള്‍ സ്വീകരിക്കും എന്ന് നമുക്ക് ആശ്വസിക്കാം . അവര് അവരുടെ ക്ലാസിക്കല്‍ രചനകളുമായി രംഗത്ത് വരുന്നത് വരെ ഉള്ള ഇടവേള ആസ്വാധകരമാക്കാന്‍ ഒരു എളിയ ശ്രമം.... 
പഥികന്‍റെ തലവെട്ടി ശൂലത്തില്‍
കോര്‍ക്കുന്ന
ചങ്കുറപ്പിന്നു വിപ്ലവം ..
ഒന്ചിയത്തെ ഒറ്റുകാരെ ഒറ്റ തിരഞ്ഞു വെച്ചു
ഒറ്റി കൊടുക്കലാണിന്നു  വിപ്ലവം..
രാഷ്ട്രീയ വൈര്യത്തിന്‍ പക തീര്‍ത്തു
കൊല്ലുവാന്‍ കൊട്ടേഷന്‍ തീര്‍ക്കല്‍ 
പുതുകാല വിപ്ലവം ..
വെട്ടേറ്റു പിടയുന്ന പതികനാം മര്‍ത്ത്യ
ന്‍റെ
രോദനം
കേള്‍ക്കല്‍ നവ ലിബറല്‍ വിപ്ലവം ..
വിപ്ലവം  കൊലയുടെ ചൂടാണ് ചൂരാണ്
വിപ്ലവം പാര്‍ട്ടീടെ ജീവല്‍ ദാതാവാണ്‌ 
..

Sunday, 13 May 2012