Sunday, 26 June 2011

സേഫ്റ്റി മാനേജര്‍ .



വളരെ ഉത്തരവാദിത്വം ഉള്ള പണിയാണ് അയാളുടേത്, പ്രതേകിച്ചും ഏഷ്യന്‍ ഉപ ഭൂഘണ്ടത്തിലെ ഏറ്റവും വലിയ പെട്രോ കെമിക്കല്‍ പ്ലാന്റില്‍. അതിരാവിലെ സൈറ്റില്‍ വന്നാല്‍ നിര്‍മാണ തൊഴിലാളികള്‍ക്ക് സേഫ്റ്റി മീറ്റിംഗ്, ദിവസവും ഓരോ ടോപ്പിക്ക് മാറി മാറി പറയണം. ഹാന്‍ഡ്‌ സേഫ്റ്റി, എക്യുപ്മെന്റ്റ് സേഫ്റ്റി , ലിഫ്ടിംഗ് സേഫ്റ്റി , ഹൈറ്റ് വര്‍ക്ക്‌ സേഫ്റ്റി , ഹോട്ട് വര്‍ക്ക് സേഫ്റ്റി, തുടങ്ങി ഒരുപാട് ഒരുപാട് വിഷയങ്ങള്‍ മാനേജര്‍ എന്ന നിലയില്‍ കൈകാര്യം ചെയ്തു, അത് കൂടാതെ സൈറ്റില്‍ വരുന്ന എല്ലാ വാഹനങ്ങള്‍ക്കും സ്റ്റിക്കര്‍ മുതല്‍ ഡ്രൈവര്‍മാര്‍ക്ക് സേഫ്റ്റി ട്രെയിനിംഗ്, വാഹനങ്ങളുടെ പീരിയോഡിക് ചെക്കിംഗ് .... അങ്ങിനെ അങ്ങിനെ എന്തല്ലാം . ഒരുപാട് പേരെ അയാള്‍ ചീത്ത പറഞ്ഞു , ചിലരെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു, ചിലരെ ഇനി ഈ കമ്പനിയില്‍ തീരെ ജോലി കിട്ടാത്ത രീതിയില്‍ ബ്ലാക്ക്‌ ലിസ്റ്റില്‍ പെടുത്തി, തന്‍റെ തന്നെ കൂടെ പണി എടുക്കുന്ന സേഫ്റ്റി ഓഫിസര്മാരില്‍ ചിലരെ നിസ്സാര കാര്യങ്ങള്‍ക്ക് പിരിച്ചു വിട്ടു. ഒക്കെ നല്ല സേഫ്റ്റി മാനജെര്‍ എന്ന പേര് കിട്ടാന്‍ , കമ്പനി അധികാരികളുടെ പ്രശംസ കിട്ടാന്‍. ഒക്കെ ഫലം കണ്ടു, പലതവണ നല്ല മാനജെര്‍ ആയി , അമ്പതിനായിരം സേഫ് മാന്‍  വര്‍കിംഗ് ഹവര്‍ ‍, നല്ല ശമ്പള വര്‍ധന, അനുമോധന ഫലകങ്ങള്‍ , വര്‍ഷാവസാനം നല്ല കനപെട്ട ബോണസ് , അങ്ങിനെ പല പല നേട്ടങ്ങള്‍. ഇന്നലെ ഒരു ലക്ഷം സേഫ് മാന്‍  വര്‍കിംഗ് ഹവരിനുള്ള അവാര്‍ഡ്‌ പ്രൊജക്റ്റ്‌ മാനജേരില്‍ നിന്നും ഒരുപാട് പേരുടെ സാനിധ്യത്തില്‍ വാങ്ങി, കമ്പനി ടോപ്‌ മനാജെര്മാരുടെ കൂടെ വിഭവ സമൃദമായ സദ്യ, തിരിച്ചു വൈകി വീട്ടിലെത്താനുള്ള തത്രപാടില്‍ അതുവരെ താന്‍ പലരെയും പഠിപിച്ച പ്രോട്ടക്ടിവ് ഡ്രൈവിംഗ് നിയമങ്ങള്‍ കുറച്ചു നേരത്തേക്ക് മറന്നു, പതിവ് വിട്ടു കുറച്ചു ഓവറ്സ്പീടില്‍ വിട്ടു, തന്‍റെ ഐഡന്റിറ്റി കാര്‍ഡ് വാങ്ങി പിഴയിടാന്‍ ആരുമില്ല എന്ന ധാര്‍ഷ്ട്യം കൂട്ടിനുണ്ടായി. ഒരു നിമിഷത്തെ അശ്രദ്ധ, എതിരെ വന്ന സിറിയക്കാരന്റെ കണ്ടയ്നരിടിയില്‍ വളരെ സേഫ് ആയിരുന്ന അയാളുടെ ജീവിതത്തിനു അര്‍ദ്ധ വിരാമം. താന്‍ പഠിച്ച, മറ്റുള്ളവരെ പഠിപിച്ച സേഫ്റ്റി നിയമങ്ങള്‍ അയാളുടെ ജീവിതം ആ നിമിഷത്തില്‍ നിന്നും സേഫ് ആക്കിയില്ല. അയാള്‍ നടത്തിയ ഒരു സേഫ്റ്റി മൊക് ഡ്രില്ലും ഇത്തവണ കൂട്ടിനെത്തിയില്ല,  ഒരുപാട്  പാവം നിര്‍മാണ തൊഴിലാളികളുടെ ജോലി അതുവഴി സേഫ് ആയി എന്ന് സമാധാനിക്കാം. അപ്പോളും അയാളുടെ കഴുത്തില്‍ തൂങ്ങിയിരുന്ന ബാട്ജില്‍ സ്വര്‍ണ ലിപികള്‍ തിളങ്ങി............ സേഫ്റ്റി മാനേജര്‍, കായാന്‍ പെട്രോ കെമിക്കല്‍ , സാബിക് ..... അടിയില്‍ ആപത് വാക്യം വെണ്ടയ്ക്ക വലിപ്പത്തില്‍  സേഫ്റ്റി ഫസ്റ്റ്.

19 comments:

  1. പറയാനും പഠിപ്പിക്കാനും പ്രയാസമില്ല പാലിക്കാന്‍ ആണ് പ്രയാസം

    ReplyDelete
  2. കൊള്ളാം,..ആരേലും ഉദ്ധേശിച്ചിട്ടതാണോ?

    ReplyDelete
  3. മറ്റുള്ളവരെ പഠിപ്പിക്കുന്ന പാഠങ്ങൾ സ്വയം പഠിക്കുകയും വേണം.

    പോസ്റ്റ് കൊള്ളാം. അക്ഷരത്തെറ്റുകൾ തിരുത്തി ഖണ്ഡിക തിരിച്ചെഴുതിയാൽ നന്നായിരുന്നു.

    ReplyDelete
  4. കൊള്ളാം
    നന്നായി ട്ടോ..
    പറഞ്ഞ പോലെ കുറച്ച് അക്ഷരതെറ്റുണ്ട്..

    ReplyDelete
  5. അതെ ശ്രമകരം തന്നെ എല്ലാവരെയും ബോധവാന്മാര്‍ ആക്കണം എന്നാല്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്യങ്ങള്‍ സൈറ്റ് എഞ്ചിനീയര്‍ സൂപ്പര്‍ വൈസറുടെ തലയിലല്ലേ കുറ്റം
    ഞങ്ങള്‍ സൈറ്റുകളില്‍ കാണുന്നതല്ലേ സേഫ് ലി ടി കുടിക്കുന്നവരെ ആണ് കുടുതലായി കാണുന്നത് എന്നാല്‍ വിരലേല്‍ എണ്ണാന്‍
    പറ്റുന്ന നിങ്ങളെ പോലെ ഉള്ളവര്‍ ചിലരും ഉണ്ടല്ലോ നല്ല പോസ്റ്റ്‌ എല്ലാവിധ ആശംസകളും

    ReplyDelete
  6. അയാളുടെ ആ അവസ്ഥയിൽ ദുഃഖമുണ്ടെങ്കിലും ‘അഹങ്കാരം നന്നല്ല’ന്നു മാത്രമേ പറയാനുള്ളു...

    ആശംസകൾ...

    ReplyDelete
  7. ഏട്ടിലപ്പടി
    പയറ്റിലിപ്പടി

    ReplyDelete
  8. ഉപദേശിക്കാന്‍ എന്തെളുപ്പം ആണ്...അത് സ്വ ജിവിതത്തില്‍ പയറ്റാന്‍ പറ്റുമോ...നല്ല പോസ്റ്റ്‌. ആശംസകള്‍...

    ReplyDelete
  9. ഒരുപാട് പേരുടെ ശാപം കിട്ടിയതല്ലേ. അങ്ങിനെയൊക്കെ സംഭവിച്ചാല്‍ അത്ഭുതമില്ല.

    ReplyDelete
  10. പല കാര്യങ്ങളും പറയാന്‍ എളുപ്പമാണ്.
    ഖണ്ഡിക തിരിക്കുന്നത് വായനക്ക് സുഖം നല്‍കും.

    ReplyDelete
  11. സുരക്ഷ... പറയാൻ എളുപ്പം... പക്ഷേ... ഞാനിവിടെ എന്റെ അറിവിലുൾല ഒരു സംഭവം വിഷമത്തോടെ ഓർക്കുകയാണ്... അമ്മ ഓഫീസിൽ പോയി...അയ്യാൾക്ക് അന്ന് ലീവാണ്..അതുകൊണ്ട് തന്നെ കുട്ടിയെ ഡേ കെയറിൽ ആക്കിയില്ലാ.. കുട്ടി കട്ടിലിൽ കിടന്ന് ഉറങ്ങുന്നു. സിഗററ്റ് പായ്ക്കറ്റ് തപ്പി നോക്കിയപ്പോൾ അത് തീർന്നിരിക്കുന്നൂ... ചുണ്ടുകളിൽ സിഗ്ഗററ്റിന്റെ ‘കിക്ക്‘ കിട്ടാതെ ആൾ വല്ലതെ അസ്വസ്തനായി... ഒരു കിലോമീറ്റർ അകലെയാണ് കട..അയ്യാൾ സ്കൂട്ടറിൽ പാഞ്ഞു.... പകുതിദൂരം എത്തിയപ്പോൾ ഒരു സംശയം..കുട്ടി കിടക്കുന്നതിന്റെ ഇരുവശങ്ങളിലുമായി തലയിണ കൊണ്ട് ‘തട’ വച്ചിട്ടുണ്ടോ..? മുന്വശത്തെ വാതിൽ അടക്കാൻ മറന്ന് പോയ്യോ? അയ്യാൾ വണ്ടി തിരിച്ച് വിട്ടു... വാതിൽ പൂട്ടിയിട്ടുണ്ട്... സന്തോഷത്തോടെ അകത്ത് കടന്നു... കുഞ്ഞിന്റെ ഇരു വശങ്ങളിലും “തട” വച്ചിട്ടുമുണ്ട്... കുഞ്ഞ് ഉണർന്ന് കിടക്കുകയാണ് സന്തോഷംകൊണ്ട് അയ്യാൾ കുട്ടിയെ വാരിയെടുത്തു...പിന്നെ അതിനെ കളിപ്പിക്കാനായി..മുകളിലോട്ട് (കുട്ടിയെ ചിരിപ്പിക്കാൻ അയ്യാൾ സ്ഥിരം ചെയ്യുന്നപണീ) എറിഞ്ഞ്പിടിക്കാൻ മുകളിലോട്ടെറിഞ്ഞൂ ഒരു നിമിഷം..... മുകളിൽ വളരെ വേഗതയിൽ കറങ്ങിയിരുന്ന ഫാൻ..കുട്ടിയുടെ...........

    ReplyDelete
  12. ആശംസകൾ. ഇനിയും എഴുതുമല്ലോ.

    ReplyDelete
  13. ജോലിയേതായാലും സ്വന്തം വിധിയറിയാന്‍ മര്‍ത്യനു മാര്‍ഗമേതുമില്ലെല്ലോ..!
    നിര്‍മാണമേഖലയില്‍ നിന്നും ഒരു കഥാതന്തു..!
    കണ്ടുമറന്ന കുറേ മുഖങ്ങള്‍ ഓര്‍മവന്നു..!
    അവതരണം നന്നായി.
    ഒത്തിരിയാശംസകള്‍..!!

    ReplyDelete
  14. ആശയം വളരെ മികച്ചത്...
    ഉദേശിച്ചത് വരികളില്‍ വ്യക്തവുമാണ്
    പക്ഷെ ഒരു കഥയുടെ ശൈലിയില്‍ എത്തിയില്ലെങ്കില്‍ പോലും!

    ആശംസകള്‍

    ReplyDelete
  15. കൊള്ളാം ..കഥയോ ..ലേഖനമോ

    അനുഭവമോ ...ഒരു കണ്‍ഫ്യൂഷന്‍...


    അനുഭവം തന്നെ ഏറ്റവും വലിയ

    ഗുരു ...ആശംസകള്‍ ...


    ചന്ദു ചേട്ടന്റെ കമന്റ്‌

    വേദനിപ്പിച്ചു ..അതിനെപ്പറ്റി

    ഒരു പോസ്റ്റ്‌ വായിച്ചിരുന്നു ...

    കുട്ടികളെ മുകളിലേക്ക് എറിഞ്ഞു

    കളിക്കുന്ന അപകടം ...

    ReplyDelete
  16. ഞാന്‍ തിരികെ ജുബൈല്‍ എത്തിയാല്‍ കയാനിലെ ഈ സേഫ്ടി മാനേജരെ പറ്റി തിരക്കാം. :-) പിന്നെ ഈ സേഫ്ടി മോക്ക്‌ ഡ്രില്‍, വണ്‍ മില്ല്യന്‍ സേഫ് മാന്‍ അവര്‍ എന്നൊക്കെ കേള്‍ക്കുന്നത്തെ വെറുപ്പാണ്... എല്ലാം നാടകങ്ങള്‍.... ഈ സേഫ് മാന്‍ അവര്‍ ഒപ്പിച്ചു ബാനര്‍ അടിച്ചു പ്രദര്‍ശിപ്പിക്കാനുള്ള തന്ത്രപ്പാടില്‍ പരിക്കേല്‍ക്കുന്ന തൊഴിലാളികളെ ഹോസ്പിറ്റലില്‍ എത്തിക്കാതെ മുക്കുന്ന "സേഫ്റ്റികളോട്" കലിയും....സേഫ്റ്റി ഫസ്റ്റ് , സേഫ്റ്റി ഫസ്റ്റ്, സേഫ്റ്റി ഫസ്റ്റ്.....

    ReplyDelete
  17. എല്ലാവര്ക്കും സന്ദര്‍ശനത്തിനും വിലയേറിയ കംമെന്റ്സിനും നന്ദി , ഇത് മുഴുവന്‍ സംഭവിച്ചതല്ല , ഇത്തരക്കാരില്‍ പെട്ട ഒരു സേഫ്റ്റി മനാജേര്‍ പാവം പണിക്കാരോടും കൂടെ ജോലി നോക്കുന്ന ജൂനിയര്‍ ഓഫീസര്‍ മാരോടും കാണിക്കുന്ന ക്രൂരമായ പെരുമാറ്റവും , മാനേജ്മെന്റിന്റെ മുന്‍പിലെ നാടകവും കണ്ടപ്പോള്‍ എഴുതിപോയതാണ് .... എല്ലാ നല്ല കൂട്ടുകാരുടെയും സന്ദര്‍ശനത്തിനും വിലപെട്ട അഭിപ്രായങ്ങള്‍കും ഒരിക്കല്‍ കൂടി ഹാര്‍ദവമായ നന്ദി ..... ഇനിയും വരുമല്ലോ .....

    ReplyDelete
  18. നല്ല പോസ്റ്റ്‌ ... വായിക്കാന്‍ വൈകി ...

    ReplyDelete
  19. അറിവുകള്‍ ബോധമനസ് നിയന്ത്രിക്കുന്ന സമയത്ത് മാത്രം ഉപകരിക്കും
    നല്ല പോസ്റ്റ്‌

    ReplyDelete