ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി ആറു - ചെര്‍ണോബില്‍ ആണവ ദുരന്തം
രണ്ടായിരത്തി പതിനൊന്നു -- ഫുകുഷിമ ആണവ ദുരന്തം
അടുത്ത് ഏത് ? ഏത് രാജ്യത്ത് ? എപ്പോള്‍ ? എങ്ങിനെ ?
എന്ത് കൊണ്ട് ഇന്ത്യയില്‍ അതും നമ്മുടെ തമിഴ്നാട്ടില്‍ ആയിക്കൂടാ ?
ആരങ്കിലും കൂടം കുളം ആണവ പദ്ധതി പ്രദേശം അത്തരം ഭീഷണികളില്‍ നിന്നും ഒഴിവാണ് എന്ന് ഉറപ്പു നല്‍കിയോ ?
കൂടം കുളത്ത് കാരെ ജാഗ്രതൈ ... കേരളത്തിലെ നിര്‍വികാര ജീവികളെ ഡബിള്‍ ജാഗ്രതൈ.
കൂടം കുളത്തിനും ഫുകുഷിമക്കും ചില സമാനതകള്‍ ഉണ്ട് .
രണ്ടും കടല്‍ തീരത്ത് , രണ്ടിന്റെയും മാലിന്യം കടലില്‍ തള്ളുന്നു.
ഫുകുഷിമയില്‍ ടി സുനാമി ഉണ്ടായി കൂടം കുളം ടി സുനാമി ഉണ്ടായി
രണ്ടിലും കുടി ഒഴിപ്പിക്കപെടുന്നവര്‍ പാവപെട്ട മത്സ്യ തൊഴിലാളികള്‍ ...
ഒരിടത്ത് ടോകിയോ ഇലക്ട്രിക്കല്‍ പവര്‍ കമ്പനി മറ്റൊരിടത്ത് നൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ
രണ്ടിടത്തും ജനങ്ങളുടെ എതിര്‍പ്പ് അവഗണിച്ചു ഭരകൂടം പദ്ധതി നടപ്പിലാകുന്നു.
രാജ്യത്തിന്‍റെ ഇതര മേഘലയിലെ ജനങ്ങള്‍ ഇവരുടെ പോരാട്ടങ്ങള്‍ക്ക്
വേണ്ടത്ര പിന്തുണ കൊടുക്കുവാനോ ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനോ തയാറല്ല.
നമ്മള്‍ സുരക്ഷിതരാണ് എന്ന നിലപാട് അയാള്‍ പ്രദേശത്തുകാര്‍ വെച്ചു പുലര്‍ത്തുന്നു.
മലയാളിയിലേക്ക് പെട്രോ ഡോളറിന്‍റെ രൂപത്തില്‍ ഒട്ടകത്തിന്റെ നിസ്സംഗതയുടെ ജീന്‍ ചേര്‍ന്ന് പോയി .
സാമൂഹ്യ പ്രശ്നങ്ങള്‍ ശരാശരി മലയാളിയെ അലോസരപെടുത്തുന്നില്ല
കൂടം കുളം തമിഴ്നാട്ടിലെ ഏതാനും മുക്കുവരുടെ പ്രശ്നമായി മാത്രം മലയാളി കാണുന്നു
കൂടം കുളത്ത്തൊരു ഫുകുഷിമയോ ചെര്നോബിലോ ആവര്‍ത്തിച്ചാല്‍ കേരളത്തിലെ നാല് ജില്ല കാണില്ല ...
സാരമില്ല നാല് ജില്ല അല്ലെ ... ബാക്കിയുള്ളവര്‍ സുരക്ഷിതരല്ലേ ?
നാം ഇടപെടരുത് ! ആരെയും ഇടപെടാന്‍ സമ്മതിക്കുകയും അരുത് .
അവിടെ നടക്കുന്ന പോരാട്ടം മനുഷ്യരും എനര്‍ജിയും തമ്മിലാണ് , എനര്‍ജി ആദ്യം പിന്നെ മതി മനുഷ്യര്‍ !
വല്ല ഹിജഡകളുടെ ഒത്തുകൂടലോ , സ്വവര്‍ഗ രതിക്കാരുടെ സമ്മേളനമോ ഒക്കെ ഉണ്ട് എങ്കില്‍ പറ മാഷെ
തമിഴ് നാട്ടില്‍ ആണ് എങ്കിലും കേരളത്തിലെ കപട ബുദ്ധി ജീവികളും , സംസ്കാരമില്ലാത്ത നായകന്മാരും പറന്നെത്തും.
അല്ലങ്കിലും ഞങ്ങള്‍ കേരളീയന്‍ അങ്ങിനെ ആണ് ...
എന്‍റെ വീട്ടില്‍ ഞാനും എന്‍റെ കുടുംബവും സുരക്ഷിതരാണ് എങ്കില്‍ ലോകത്ത് എന്ത് നടന്നാലും ഞാന്‍ നിഷ്ക്രിയന്‍ ആണ്.
അല്ലങ്കിലും കേരളത്തിലെ രാഷ്ട്രീയ കോമരങ്ങള്‍ ജനകീയ സമരമുഖങ്ങളെ എന്നോ അവഗണിച്ചു
മൂലമ്പിള്ളിയില്‍ അവരുണ്ടായിട്ടാണോ സമരം വിജയിച്ചത് ?
ചെങ്ങറയില്‍ ആരുണ്ടായി എന്നാണു നിങ്ങള്‍ പറയുന്നത് ?
ഇത് ജനകീയ സമരങ്ങളുടെ കാലം, മുഖ്യ ധാര രാഷ്ട്രീയ പാര്‍ട്ടികള്‍ കാഴ്ച്ചക്കാരാകുന്ന
മീഡിയ പുറം തിരിഞ്ഞു കുത്തകകള്‍ക്ക് ഹല്ലെലുയാ പാടുന്ന കാലം
കൂടം കുളം സമരം വിജയിക്കാനുള്ളതാണ്, മധ്യ വര്‍ഗ കേരളീയന്‍ മുഖം തിരിച്ചാലും പുറം തിരിഞ്ഞാലും .
സമര ബോധമുള്ള കേരള യൌവനമേ നിഷ്ക്രിയത വെടിയൂ... ആസ്വാദനം അവസാനിപ്പിക്കൂ...
ചോരതിളക്കും ചെറു കയ്യുകളെ പേറുക വന്നീ പന്തങ്ങള്‍ ... ഇത് നമ്മുടെ പൂര്‍വികര്‍ നമ്മെ കുറിച്ച് പാടിയതാണ്
പോരാട്ട വീര്യം പ്രകടമാകേണ്ടത് ഇത്തരം സമരമുഖത്താണ്.
മീഡിയ സ്പോന്സര്‍ ചെയ്യുന്ന സമരത്തിലെ സമര ആഭാസങ്ങളെ ഒഴിവാക്കൂ
ഇല്ല എന്നാണ് നിലപാട് എങ്കില്‍ ഞങ്ങള്‍ക്ക് ഒരു എളിയ അപേക്ഷ ഉണ്ട്
നാളെ സമരം വിജയിച്ചാല്‍ ക്രഡിറ്റ് അവകാശപെട്ടു ഫ്ലെക്സ് ബോര്‍ഡില്‍ നേതാക്കളുടെ
ഫോട്ടോ ചേര്‍ത്ത് വോട്ടു പിടിക്കാന്‍ വരുമ്പോള്‍
കൂടം കുളത്തെ സമര സഖാക്കളെയും അവര്‍ക്ക് ഐക്യധാര്‍ദ്യം നല്‍കുന്ന കുടുംബങ്ങളെയും ഒഴിവാക്കണേ
അവരിലെ പാവപെട്ട സാധാരണ മനുഷ്യര്‍ എങ്ങിനെ പ്രതികരിക്കും എന്ന് ഇപ്പോള്‍ പറയാനാവില്ല ...