Saturday, 26 March 2011

മന്‍മോഹന്‍ സിംഗ്

മന്‍മോഹന്‍ സിംഗ്
ഫ്രീ എന്സിക്ലോപിഡിയ വികി പീഡിയ തുറന്നു മന്‍മോഹന്‍ സിംഗ് എന്ന് ടൈപ്പ് ചെയ്താല്‍ ഇന്ത്യന്‍ പ്രധാന മന്ത്രിയെ കുറിച്ച രസകരമായ ചില വിവരങ്ങള്‍ കിട്ടും . പുതിയ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ചിരിക്കു വക നല്‍കുന്ന ചില പരാമര്‍ശങ്ങള്‍ അതില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ 13 മത് പ്രധാനമന്ത്രി , നെഹ്റുവിനു ശേഷം 5 വര്ഷം പൂര്‍ത്തിയാക്കി അധികാരത്തില്‍ വന്ന 2 മത്തെ ഇന്ത്യന്‍ പ്രധാന മന്ത്രി . മന്‍മോഹന്‍ റാവു മന്ത്രിസഭയില്‍ ധന മന്ത്രി എന്ന നിലയില്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങളാണ് ഇന്ത്യന്‍ കമ്പോളത്തിന്റെ സ്വഭാവം തന്നെ മാറ്റിയെടുത്തത് . 2010  ല്‍ നൂസ് വീക്ക് മാഗസിന്‍ മന്‍മോഹനെ തിരഞ്ഞെടുത്തത് നേതാക്കള്‍ ഇഷ്ടപെടുന്ന നേതാവ് എന്ന വിശേഷിപ്പിച്ചാണ്.
മുഹമ്മദ്‌ എല്‍ബറാദി പറഞ്ഞത് ഒരു രാഷ്ട്രീയ നേതാവ് എപ്രകരമാവണം എന്നതിന്റെ ഉപമയാണ് മന്‍മോഹന്‍ എന്നാണ് . ലോകത്തിലെ ശക്തരായ നേതാക്കളില്‍ 19 മത് സ്ഥാനം മന്മോഹന് നല്‍കുന്നു ഫോര്‍ബസ് മാഗസിന്‍ . ആഗോള അടിസ്ഥാനത്തില്‍ നെഹ്രുവിന്റെ കാലം മുതല്‍ ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാന മന്ത്രി എന്ന സ്ഥാനവും അവര്‍ മന്മോഹന് നല്‍കുന്നു. 
            
                            എന്നാല്‍ ഒരു ശരാശരി ഇന്ത്യക്കാരന്‍റെ കാഴ്ചപ്പാടില്‍ , ലോക രാഷ്ട്രീയ ചലനങ്ങള്‍ വീക്ഷിക്കുന്ന ഒരു ഇന്ത്യക്കാരന് മന്മോഹന് അത്ര നല്ല ഒരു ഇമേജ് നല്കാന്‍ സാധികില്ല എന്നാണ് എന്‍റെ വീക്ഷണം. അമേരിക്കയുമായി ഇന്ത്യ ഒപ്പിട്ട ആണവ കരാര്‍ ആ മേഘലയിലെ ഇന്ത്യന്‍ സ്വയം പര്യപ്തധ മാത്രമല്ല നശിപിച്ചത് , ഇന്ത്യ എന്ന രാജ്യത്തിന്‍റെ വിദേശ നയത്തെ തന്നെ ആണ് . സ്വന്തമായി ഒരു ആഗോള വീക്ഷണം നമ്മുടെ രാജ്യത്തിന്‌ ഉണ്ടായിരുന്നു കാലങ്ങളോളം അത് ചേരി ചേര നയം എന്ന് അറിയപ്ട്ടിരുന്നു , എന്നാല്‍ സര്‍ദാര്‍ജി അത്ര വിശാലമായ ഒരു കാഴ്ചപ്പാട് വേണ്ട അമേരിക്കന്‍ അടിമതമാണ് നല്ലത് എന്ന വീക്ഷണം ഉള്ള ആളായിരുന്നു . ഇന്ത്യന്‍ ഊര്‍ജ പ്രിധിസന്തി ഒരു പരിധി വരെ പരിഹരിക്കാന്‍ സാധിക്കുമായിരുന്ന ഇറാന്‍ - ഇന്ത്യ വാതക പൈപ്പ് ലൈന്‍ പദ്ധതി അമേരിക്കന്‍ താല്പര്യത്തിന്റെ പേരില്‍ അട്ടി മറിഞ്ഞോ എന്നാണ് പ്രബല വീക്ഷണം.  അത് പോലെ പലസ്തീനിലെ ഇസ്രായേലി ആക്രമണങ്ങളെ അമേരിക്ക - ഇസ്രേല്‍ കണ്ണ് കൊണ്ട് ഇന്ത്യ നോക്കി കാണാന്‍ തുടങ്ങിയതും സര്‍ദാര്‍ജി നാട് വാഴുന്ന ഈ യുഗത്തിന്‍റെ കാഴ്ചയാണ്.
                                                      കുപ്രസിദ്ധ ബോംബെ സ്ഫോടനം ഇന്ത്യ രാജ്യത്തെ പിടിച്ചു കുലുക്കിയപ്പോള്‍ അതിന്റെ പിന്നിലെ യഥാര്‍ത്ഥ പ്രതി എന്ന് ലോകം കരുതുന്ന ഡേവിഡ്‌ ഹെടലി എന്ന അമേരിക്കന്‍ ചാരനെ വിട്ടു കിട്ടണോ വിചാരണ ചെയ്യണോ സാധിച്ചില്ല. ആഭ്യന്തരമായി അമേരിക്കന്‍ വിദേയത്വം നമ്മുടെ രാജ്യത്തെ കൊണ്ടെത്തിച്ച പതനത്തിന്റെ ആഴം ഇത് നമുക്ക് മനസ്സിലാക്കി തന്നു. ഇസ്രേല്‍ എന്ന ഭീകര രാജ്യവുമായി ഇന്ത്യ സൈനിക സമവായവും സംയുക്ത അഭ്യാസ പ്രകടനവും നടത്തിയതും മന്‍മോഹന്‍ജി നയിക്കുന്ന കോണ്‍ഗ്രസ്‌ സര്‍കാരിന്റെ അമേരിക്കന്‍ അടിമത്വത്തിന്റെ ലക്ഷണമായിരുന്നു. ഒക്കെ കഴിഞ്ഞു ഇതാ ചരിത്രത്തില്‍ ഇന്ത്യയിലെ ഒരു പ്രധാന മന്ത്രിയും പറയാത്ത ചില വാര്‍ത്തകള്‍ സര്‍ദാര്‍ജി പറഞ്ഞു കൊണ്ടിരിക്കുന്നു. പാര്‍ലമെന്റില്‍ കഴിഞ്ഞ മന്‍മോഹന്‍ ഗവര്‍മെന്റിന് എതിരെ അവിശ്വാസം വന്നപ്പോള്‍ കോടികള്‍ വീശി എറിഞ്ഞു മന്ത്രിസഭ നിലനിര്‍ത്തി എന്ന വിവാദം കൊഴുകുന്നു , കോഴ കൊടുക്കാന്‍ ആരെയും ചുമടല പെടുത്തിയില്ല എന്നാണ് സര്‍ദാര്‍ജി പറയുന്നത് . കോഴ കൊടുത്തു വോട്ട് നേടി എന്നത് വളരെ പരസ്യമായി തന്നെ സമ്മതിക്കുന്നതിന് തുല്യമായ ഒരു സമീപനമെല്ലേ ഇത് . അത് പോലെ കോടി കണക്കിന് ഇന്ത്യന്‍ കള്ളപണം വിദേശ ബാങ്കുകളില്‍ കിടക്കെ കിട്ടിയ തെളിവുക വെച്ച് അനേഷണം മുന്നോട്ടു കൊണ്ടുപോയി മുഴുവന്‍ കുറ്റവാളികളെയും പിടികൂടുന്നതിന് പകരം കൂട്ട് കക്ഷി മന്ത്രിസഭയുടെ പരിമിധി ജനത്തെ ബോധ്യ പെടുത്താനാണ് സര്‍ദാര്‍ജി ശ്രമിക്കുന്നത്. കള്ളപ്പണം പിടിക്കതതോ പോകട്ടെ അതിനു സാധികില്ല ഞാന്‍ നിസ്സഹായനാണ് എന്ന രാഷ്ട്രത്തിന്റെ പ്രധാമന്ത്രിയുടെ കുമ്പസാരം വല്ലാത്ത പ്രതിസന്ധി സൃഷ്ടിക്കും. പാര്‍ട്ടിയും പ്രവര്‍ത്തകരും നടത്തുന്ന എല്ലാ അധാര്‍മിക പ്രവര്തനങ്ങള്‍കും മൌന സമ്മതം നല്‍കുന്ന തികച്ചും ദുര്‍ബലനായ ഒരു പ്രതനമാന്ത്രിയെ കുറിച്ചാണോ ലോകം ഇത്ര നല്ല ധാരണ വെച്ച് പുലര്‍ത്തുന്നത് എന്ന് ഓരോ ഇന്ത്യക്കാരനും ചിന്തിച്ചു പോകുന്നു. ഇപ്പോള്‍ രാജ്യം നേരിടുന്ന വിലകയറ്റം പവാറിന്റെ പിടിപ്പുകേട് കൊണ്ട്, 2 ജി സ്പെക്ടറും അഴിമതി രാജാ അഴിമതിക്കരനയത് കൊണ്ട്,  കോമണ്‍ വെല്‍ത്ത് ഗെയിംസ് അഴിമതി കല്മാടിയുടെ പിടിപ്പുകേട് .... എല്ലാത്തിനും നേത്രത്വം കൊടുക്കുന്ന സര്‍ദാര്‍ജിക്ക്‌ ക്ലീന്‍ ചിറ്റ്‌.

            എല്ലാറ്റിനും ഉപരി ജന്പ്ത് 10 ഇല്‍ നിന്നും സോണിയാജിയുടെ ഉത്തരവില്ലാതെ എന്തെങ്കിലും ചെയ്യാന്‍ സര്‍ദാര്‍ജിക്ക്‌ കഴിയുന്നില്ല എന്നതും നട്ടെലുള്ള എല്ലാ ഇന്ത്യന്‍ പൌരനും മണക്കേടുണ്ടാകുന്നു. ഒരു ജനവിധി നേരിട്ട് പാര്‍ലമെന്റില്‍ കയറാത്തത് ആണ് ഇതിന്റെ എല്ലന്‍ അടിസ്ഥാന കാരണം എന്ന് ഓരോരുത്തരും തിരിച്ചറിയുന്നതും ഇവിടെയാണ് . സര്‍ദാര്‍ജിയെ കുറിച്ച് ഇതുവരെ ചരിത്ര രേഘപെടുതിയത് മുഴുവന്‍ മാറ്റി എഴുതാന്‍ കാലമായി എന്ന് പുതിയ സംഭവങ്ങള്‍ നമ്മെ ഓര്‍മിപികുന്നു.

Wednesday, 23 March 2011

കീഴോട്ടു രാമന്‍ ബാലക്രഷ്ണ പിള്ള


കീഴോട്ടു രാമന്‍ ബാലക്രഷ്ണ പിള്ള.
1935 ജനനം , 1960 ല്‍ പത്തനാപുരം മണ്ഡലത്തില്‍ നിന്ന് ഏറ്റവും പ്രായം കുറഞ്ഞ നിയമ സാമചികാനായി സഭയില്‍ .
3 മക്കള്‍ ഉഷയും ബിന്ദുവും ഗണേഷും , മരുമക്കള്‍ രണ്ടു പേരും ഐ എ എസ്കാര്‍ , മകന്‍ പത്തനാപുരം എം എല്‍ എ ഗണേശന്‍ .
1980 ല്‍ കിട്ടിയ 37000 ന്‍റെ ഭൂരിപക്ഷം 25 വര്ഷം നീണ്ട റെക്കോര്‍ഡ്‌ . യഥാര്‍ത്ഥ ജന്മി , പഴയ നാ...യര്‍ മഹിമ അനതരവകാശം.
ഒരുപാടു മന്ത്രി സഭകളില്‍ അംഗം , മുന്‍ ലോകസഭ അംഗം
യു ഡി എഫ് എന്ന മുന്നണി സംവിധാനത്തിന്‍റെ സ്ഥാപകരില്‍ ഒരാള്‍ ....
അപധാനങ്ങള്‍ ഒരുപാടു ഉണ്ട് പക്ഷെ ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ..
കൂട്ടിനു കൊതുകും മൂട്ടേം പാറ്റയും,
തിന്നാന്‍ ഗോതമ്പുണ്ട, ഇപ്പോള്‍ എ സി ഇല്ലാതെ ഉഷ്ണം കേറി ആകെ മെലിഞ്ഞു
ഒരു എ സി തടവറ കൂടി ശരി ആക്കേണ്ടി വരും
ഒരു പക്ഷെ നിഷ്പക്ഷമായ ഒരു അന്വേഷണം നടന്നാല്‍
പാം ഓയില്‍ കേസില്‍ ചാണ്ടിയും , ഐസ് ക്രീം കേസില്‍ കുഞാപ്പയും ഒക്കെ അകത്താകും .
അറിയാത്ത പിള്ള ചോറിഞ്ഞപ്പോള്‍ കരയുന്നത് മലയാളി കണ്ടു .
മത്സര പൂതി തീര്‍ന്നില്ല , ഉച്ചക്ക് മുന്‍പേ പൊട്ടും എന്ന് പിണറായി .
കെട്ടി വെച്ച കാശു കിട്ടില്ലാന്നു വി എസ് ...
പിള്ള മത്സരികുന്നത് യു ഡി എഫിന് നല്ലതെന്ന് ഗണേശന്‍ ....
എന്തായാലും കാത്തിരുന്നു കാണാം
കാണാന്‍ പോകുന്ന പൂരം പറഞ്ഞു കുളമാകേണ്ട...

Thursday, 17 March 2011

ജനവിധി - 2011

ഒരിക്കലും ജയിക്കാന്‍ സാധ്യത ഇല്ല ഈനു കരുതിയകുമോ കോടിയേരിയെ മുന്നില്‍ നിര്‍ത്തി ഇലക്ഷനെ നേരിടാന്‍ മാര്‍കിസ്റ്റു പാര്‍ട്ടിയെ പ്രേരിപ്പിച്ചത് ?
എന്ത് കൊണ്ട് വി എസിനെ മുന്നില്‍ നിര്‍ത്തി ഒരു പരീക്ഷണത്തിന്‌ കൂടി എല്‍ ഡി എഫ് തയ്യാറല്ല എന്ന ചോദ്യം വളരെ പ്രസക്തമാണ്‌ .
വി എസ് ഇല്ലാത്ത ഇടതു പക്ഷവും വലതു പക്ഷവും തമ്മില്‍ വിത്യാസം എന്ത് എന്ന ചോദ്യം വളരെ പ്രസക്തമായ സാഹചര്യമാണ് ഇപ്പോള്‍ കേരളത്തില്‍ നിലവിലുള്ളത്.
ഇടതു പക്ഷത്തെ വലതു പക്ഷത്തില്‍ നിന്നും വിത്യസ്തമാക്കി കഴിഞ്ഞ അഞ്ചു വര്ഷം നിലനിര്‍ത്തിയത് വി എസ് എന്ന ഒറ്റ ആളുടെ പോരാട്ടമായിരുന്നു .
ഒരു പക്ഷെ പാര്‍ട്ടിയിലെ വലതു പക്ഷ ചേരിയുടെ വിമര്‍ശനവും എതിര്‍പ്പും ഇല്ലായിരുന്നെങ്കില്‍ ഇതിലും നല്ലൊരു ഗവേര്‍മെന്റ്റ് കേരളത്തിന്‌ കിട്ടുമായിരുന്നു.
അതിനു ഏറ്റവും നല്ല ഉദാഹരണം മൂന്നാര്‍ ഒഴിപിക്കലിന്റെ ആദ്യ ഘട്ടത്തില്‍ കേരള ജനത വി എസിനോടെ കാണിച്ച ബഹുമാനത്തില്‍ കാണാനാകും.
വി എസ് എന്ന പോരളിയിലെ വിപ്ള വീര്യം കെടുത്തുന്നതായി പിന്നീട് മന്ത്രി സഭയിലെ തന്നെ ചില മന്ത്രിമാരും പാര്‍ട്ടി നേത്രത്വവും പിന്നീട് സ്വീകരിച്ച നിലപാടുകള്‍.
സത്യത്തില്‍ പാര്‍ട്ടിയിലെ അഴിമതിക്കാരും സ്വജന പക്ഷപതികളും കൂടിയാണ് വി എസിന് കൂച്ചുവിലങ്ങ് തയ്യാറാക്കിയത്. എന്നിട്ട് പോലും മന്ത്രി സഭയുടെ അവസാന നാളുകളില്‍
സ്മാര്‍ട്ട്‌ സിറ്റി പോലെ വളരെ നാളുകള്‍ മുടങ്ങി കിടന്ന സ്വപ്ന പദ്ധതികള്‍ സാധാരണക്കാരുടെ കുടിപ്പാടം നഷ്ടപെടാതെയും ഭൂ മഫിയക്കാര്കു അവസരം നല്‍കാതെയും നടപ്പിലാകാന്‍ വി എസന് കഴിഞ്ഞു എന്നത് വലിയ നേട്ടമാണ്. വി എസിനെ മാറ്റി നിര്‍ത്തുന്നത് പാര്‍ട്ടിയിലെ അണിയില്‍ വിശദീകരിക്കമെങ്കിലും കേരളത്തിലെ സാധാരണ ജനത്തിന് തൃപ്തികരമായ ഒരു മറുപടി കണ്ടെത്താന്‍ മാര്‍കിസ്റ്റു പാര്‍ട്ടി വിയര്‍കുന്നത് തിരഞ്ഞെടുപ്പ് ചൂടില്‍ നമുക്ക് കാണാനാകും.

മൂന്നാര്‍ ഒഴിപിക്കല്‍, ഇടമലയാര്‍ , കിളിരൂര്‍ , ഐസ് ക്രീം , ഒക്കെ ജനം നീതി പ്രതീക്ഷിച്ച സംഭവങ്ങള്‍ ആയിരുന്നു . ഇടമലയാര്‍ ഒഴിച്ച് ഒന്നില്‍ പോലും വി എസിന്റെ പോരാട്ടങ്ങളെ  പൂര്‍ണ മായ വിജയത്തിലെത്തിക്കാന്‍ പാര്‍ട്ടിയിലെ താല്‍പര കക്ഷികള്‍ സമ്മതിച്ചില്ല. വലതു പക്ഷത്തിന്റെ പൂര്‍ണ പിന്തുണ തങ്ങളുടെ തന്നെ മുഖ്യ മന്ത്രിക്കെതിരായി അവര്‍ വേണ്ടു വോളം ഉപയോഗപെടുത്തി , പക്ഷെ കേരളത്തിലെ ജനത ആകെ വല്ലാത്ത പ്രതിസന്ധിയിലാണ് , പ്രാദേശിക തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിനു കനത്ത പരാജയം രുചിക്കേണ്ടി വന്നു , വലതു പക്ഷത്തിനെ നേട്ടമോ ഗുണമോ കൊണ്ടല്ല മറ്റൊരു ചോയ്സ് ഇല്ല എന്നത് കൊണ്ട് മാത്രം . ഇനി പരീക്ഷിക്കാന്‍ ആരുണ്ട്‌ ദൈവത്തിന്റെ സ്വന്തം എന്ന് പേരുള്ള പിശാചിന്റെ കൊട്ടാരത്തില്‍ എന്നതാണ് പ്രശ്നം. ലോകം ഇന്ന് പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന യുവാക്കളെ കേരളം അവഗണിക്കുന്ന ദയനീയ കാഴ്ചയും നമുക്ക് ഇപ്പോളത്തെ കേരള രാഷ്ട്രീയത്തില്‍ കാണാന്‍ സാധിക്കും . ഒരു കാലത്ത് വിപ്ലവത്തിന്‍റെ തട്ടകമായിരുന്ന നമ്മുടെ കാമ്പസുകള്‍ ഇന്ന് ബൌദ്ധികമായി വട്ടപ്പൂച്ച്യമാണ് . ക്രിയാത്മകമായ ചര്‍ച്ചകളോ , പഠനങ്ങളോ ഗവേഷണമോ നമ്മുടെ ക്യാമ്പസുകള്‍ക്ക് അന്ന്യമായിട്ടു നാളുകള്‍ കുറെ ആയി.
അടി പൊളി അതാണ് ഇന്നത്തെ യുവതയ്ടെ ക്യാമ്പസ്‌ . അതിനു പറ്റിയ സാഹചര്യമാണ് നമ്മുടെ കാമ്പസും മീഡിയയും ഒരുക്കുന്നത്. സിനിമാറ്റിക് ഡാന്‍സും ഫാഷന്‍ പരേഡും ഒക്കെ നമ്മുടെ യുവതയുടെ ഇടപെടലുകളുടെ പുതിയ മുഖമാണ്. ഇജിപ്തിലെയും തുനീഷ്യയിലെയും ചെറുപ്പകാര്‍ തങ്കളുടെ രാജ്യത്തിന്‍റെ ഭാവി നിര്‍ണയിച്ച പോലെ കേരള യുവത രാഷ്ട്രീയ കടല്‍ കിളവന്മാരേ അതിജയിക്കാന്‍ ഇനി എത്ര തിരഞ്ഞെടുപ്പുകള്‍ കഴിയേണ്ടിവരും ?

--

Wednesday, 9 March 2011

ചാപിള്ള

നിരൂപണം ആഗ്രഹിച്ചു ഞാന്‍ എന്‍റെ ആദ്യ സൃഷ്ടി സമര്‍പ്പിച്ചു ,
സദസ്സില്‍ കൂട്ടുകാരും , സഹപാഠികളും.
കൂട്ടത്തില്‍ സ്വപ്നത്തിലെ നായികയും .
നിരൂപണം സൃഷ്ടിയുടെ മേന്മ കൂട്ടും
എന്നിലെ സാഹിത്യത്തെ പ്രോജ്ജലമാക്കും
ഞാന്‍ സ്വപ്നത്തിലയിരുന്നു. വളരെ നല്ല പ്രതീക്ഷയിലും ....

മൌലികത ഇല്ല, ആശയത്തില്‍ അനുകരനമുണ്ട്, കാഴ്ചപ്പാട് കുടുസ്സാണ്
ഭാഷ ശുദ്ധി പോര , ശൈലി നൂനതമല്ല , പ്രമേയത്തില്‍ പുതുമയില്ല ,
വായന വിശാലമല്ല , സാമൂഹ്യ പ്രതിബദ്ധ തീരെ കാണാനില്ല ,
ആശയം ഗ്രാഹിയമല്ല , സര്‍വോപരി വെറും വാചക കസര്‍ത്ത് ....

നിരൂപണം അവസാനിച്ചപ്പോള്‍ ഞാന്‍ എന്‍റെ എന്‍റെ പേന അടച്ചു
ചിന്തയുടെ ക്യാന്‍വാസ് ശ്യൂന്യമാക്കി ,
എന്നിലെ സര്‍ഗവാസനകളെ ആറടി മണ്ണില്‍ കബറടക്കി
നിരൂപകനിലെ ആരാച്ചാരെ മനസ്സാ ശപിച്ചു ,
എന്‍റെ ആദ്യ സൃഷ്ടി ഒരു ചാപിള്ള .  ഞാന്‍ ശാന്തനായി ...

ക്ലൈമാക്സ്‌ : -
അടുത്ത ആഴ്ച പുറത്തിറങ്ങിയ പ്രശസ്ത ദിന പത്രത്തിന്‍റെ
വാരാന്ത്യ പതിപ്പില്‍ എന്‍റെ ആദ്യ സൃഷ്ടി നിരൂപകന്‍റെ
പേര് വെച്ച് പ്രസ്ധീകരിച്ചപ്പോള്‍ .......
എന്‍റെ സര്‍ഗ ചേതയുടെ കഫന്‍ പുടവ
ഞാന്‍ അലക്കി തേച്ചു തയ്യാറാക്കി ......